ചങ്ങനാശേരിയിൽനിന്ന് നിന്ന് പിടിച്ചെടുത്തത് 3 ലക്ഷത്തിന്‍റെ പുകയില ഉത്പന്നങ്ങൾ; ഓടിരക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ


ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ. ച​ങ്ങ​നാ​ശേ​രി​യി​ലെ വീ​ടി​നു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ച​ങ്ങ​നാ​ശേ​രി പോ​ലീ​സും ചേ​ർ​ന്നാ​ണു പി​ടി​കൂ​ടി​യ​ത്.

പു​ഴ​വാ​ത് മ​ധു​ര​വീ​ട് റ​ഫീ​ഖി (40)ന്‍റെ പേ​രി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് ന​ഗ​ര​ത്തി​ലെ വീ​ട്ടി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പോ​ലീ​സ് എ​ത്തു​ന്പോ​ൾ ര​ണ്ടു പേ​ർ വീ​ട്ടി​ൽ​നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.

റ​ഫീ​ഖ് അ​ഞ്ചു മാ​സ​മാ​യി ഈ ​വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചു വി​ല്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്ത വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്.റ​ഫീ​ഖി​നെ പി​ടി​കൂ​ടു​ന്ന​തി​നാ​യും ഓ​ടി ര​ക്ഷ​പ്പെ​ട്ട​വ​ർ​ക്കു വേ​ണ്ടി​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു ഇ​യാ​ൾ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഏ​ക​ദേ​ശം മൂ​ന്നു ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി, ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച്ഒ കെ.​ആ​ർ. പ്ര​ശാ​ന്ത് കു​മാ​ർ, എ​സ്ഐ ശ്രീ​കു​മാ​ർ, വ​നി​ത എ​സ്ഐ സു​പ്ര​ഭ, എ​എ​സ്ഐ സി​ജു. കെ ​സൈ​മ​ണ്‍, ശ്രീ​ജി​ത്ത് ബി. ​പി​ള്ള, ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ.്ഐ. സ​ജീ​വ് ച​ന്ദ്ര​ൻ, കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, ശ്രീ​ജി​ത്ത് ബി. ​നാ​യ​ർ, തോം​സ​ണ്‍ കെ ​മാ​ത്യു, വി.​കെ. അ​നീ​ഷ്, എ​സ്. അ​രു​ണ്‍, പി.​കെ. ഷി​ബു, ഷ​മീ​ർ സ​മ​ദ് എ​ന്നി​വ​രാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.

Related posts

Leave a Comment