ചണ്ഡീഗഡ്: രാഹുൽ ഗാന്ധി വിദേശ ശക്തികളുടെ ‘ടൂൾകിറ്റ്’ ആയി പ്രവർത്തിക്കുന്നു എന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബിൻ. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ രാഹുൽ ശ്രമിക്കുന്നു എന്നു നിതിൻ ആരോപിച്ചു.
ഡിസംബർ 23-ന് നടക്കാനിരിക്കുന്ന ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ചണ്ഡീഗഡിലെ ബൂത്ത് പ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ആണ് നിതിൻ നബിന്റെ രൂക്ഷമായ വിമർശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത് പ്രതിപക്ഷ നേതാക്കൾക്ക് ഉൾക്കൊള്ളാനാകുന്നില്ലെന്നും, പ്രധാനമന്ത്രിയുമായി സംവാദത്തിന് വെല്ലുവിളിക്കുന്ന രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ ഒരു ബിജെപി മണ്ഡലം പ്രസിഡന്റ് മാത്രം മതിയെന്നും അദ്ദേഹം പരിഹസിച്ചു.
