പോലീസിന്‍റെ പരിഷ്കാരം; അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നി​ലെ അ​ശാ​സ്ത്രീ​യ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം വാ​ഹ​ന ഉ​ട​മ​ക​ളെ വ​ല​യ്ക്കു​ന്നു


അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നി​ലെ അ​ശാ​സ്ത്രീ​യ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം വാ​ഹ​ന ഉ​ട​മ​ക​ളെ വ​ല​യ്ക്കു​ന്നു. ക​ച്ചേ​രി​മു​ക്കി​ലാ​ണ് പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചേ​ർ​ന്ന് പു​തി​യ പ​രി​ഷ്ക്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 69 കോ​ടി രൂ​പാ ചെ​ല​വി​ൽ അ​മ്പ​ല​പ്പു​ഴ തി​രു​വ​ല്ല റോ​ഡു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ റോ​ഡി​ന്റെ ഇ​രു​വ​ശ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് പാ​ർ​ക്കു ചെ​യ്യു​ന്ന​ത്.

ഇ​ത് ദേ​ശീ​യ പാ​ത​യി​ൽ വ​രെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യ​തോ​ടെ​യാ​ണ് പു​തി​യ പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ജം​ഗ്‌​ഷ​നി​ൽ നി​ന്ന് കി​ഴ​ക്കോ​ട്ട് 200 മീ​റ്റ​റി​ലേ​റെ ദൂ​ര​മാ​ണ് നോ ​പാ​ർ​ക്കിം​ഗ് ഏ​രി​യ​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​താ​ണ് ഇ​രു​ച​ക്ര വാ​ഹ​ന​മു​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന ഉ​ട​മ​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

ജം​ഗ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, മാ​വേ​ലി സ്റ്റോ​ർ, ത്രി​വേ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റു സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന​വ​ർ വാ​ഹ​നം വ​ള​രെ ദൂ​രം വെ​ച്ച ശേ​ഷം ന​ട​ന്ന് ജം​ഗ്ഷ​നി​ലെ​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്.​ ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് വാ​ഹ​ന ഉ​ട​മ​ക​ൾ ഇ​പ്പോ​ൾ നോ ​പാ​ർ​ക്കിം​ഗ്‌ ഏ​രി​യാ​യി​ൽ​ത്ത​ന്നെ​യാ​ണ് വാ​ഹ​നം വെ​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി മു​ത​ൽ ഈ ​രീ​തി​യി​ൽ നോ ​പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വാ​ഹ​നം വെ​ച്ചാ​ൽ പി​ഴ​യീ​ടാ​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. പ​ക​രം പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ധി​കൃ​ത​ർ കാ​ട്ടി​യ വീ​ഴ്ച​യാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളെ വ​ല​ക്കു​ന്ന​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്താ​ണ് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​ത്.​

എ​ന്നാ​ൽ ജം​ഗ്‌​ഷ​ന് സ​മീ​പം ഇ​ത്ത​ര​മൊ​രു ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് വീ​ഴ്ച കാ​ട്ടി​യ​തോ​ടെ ജം​ഗ്ഷ​നി​ൽ വാ​ഹ​നം പാ​ർ​ക്കു ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി. പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും വ​രെ പി​ഴ​യി​ൽ നി​ന്ന് വാ​ഹ​ന ഉ​ട​മ​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment