കൊ​ഴി​ഞ്ഞാ​മ്പാ​റ ടൗ​ണി​ല്‍ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിംഗ് ; കാ​ല്‍​ന​ട​യാ​ത്ര​ അ​പ​ക​ട ഭീ​ഷ​ണിയിൽ

ചി​റ്റൂ​ര്‍: കൊ​ഴി​ഞ്ഞാ​മ്പാ​റ ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ലെ വാ​ഹ​ന തി​ര​ക്കേ​റി​യ പാ​ത​യി​ല്‍ റോ​ഡി​നി​രു​വ​ശ​ത്തും അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കി​ങ്ങ് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്.

പോ​ലി​സ് സ്റ്റേ​ഷ​ന്‍ മു​ത​ല്‍ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു ഇ​രു​വ​ശ​ത്തും ഇ​രു​ക്ര​വാ ഹ​ന​ങ്ങ​ള്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ലാ​ണ് നി​ര്‍​ത്തി​യി​ടു​ന്ന​ത്. ഇ​ക്കാ​ര​ണ​ത്താ​ല്‍ കൈ​ഞ്ഞു​ങ്ങ​ളു​മാ​യി വ​രു​ന്ന സ്ത്രീ​ക​ള്‍ റോ​ഡി​ലൂ​ടെ​യാ​ണ് ന​ട​ന്നു പോ​വേ​ണ്ടി വ​രു​ന്ന​ത്.​

സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നു ന​ല്ലേ​പ്പി​ള്ളി ഭാ​ഗ​ത്തേ​ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ന​ധി​കൃ​ത പാ​ര്‍​ക്കി​ങ്ങ് മാ​ര്‍​ഗ്ഗ​ത​ട​സ്സ​വും ഉ​ണ്ടാ​ക്കു​ന്നു​ണ്ട് .റോ​ഡി​ല്‍ നോ ​പാ​ര്‍​ക്കി​ങ്ങ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടാ​റു​മു​ണ്ട്.

ഇ​തു മൂ​ലം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ക​യ​റാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.​മു​ന്‍​പ് സ്റ്റാ​ന്‍​ഡി​നു​മു​ന്നി​ല്‍ പോ​ലീ​സ് ഹോം ​ഗാ​ര്‍​ഡി​നെ നി​യോ​ഗി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​പ്പോ​ള്‍ ഹോം ​ഗാ​ര്‍​ഡി​നെ പി​ന്‍​വ​ലി​ച്ച തോ​ടെ​യാ​ണ് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കി​ങ്ങ് കൂ​ടി​യി​ട്ടു​ള്ള​ത്.​പൊ​ള്ളാ​ച്ചി ,കോ​യ​മ്പ​ത്തൂ​ര്‍ അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യെ​ന്ന​തി​നാ​ല്‍ നൂ​റു​ക​ണ​ക്കി​ന് സ​ര്‍​വ്വീ​സ് ബ​സ്സു​ക​ള്‍​ക്കു പു​റ​മെ തീ​ര്‍​ത്ഥാ​ട​ന,വി​നോ​ദ​സ​ഞ്ചാ​ര വാ​ഹ​ന​ങ്ങ​ളും നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​ക്കൂ​ടി​യാ​ണി​ത്.​

ബ​സ് സ്റ്റാ​ന്‍​ഡി​നു മു​ന്നി​ലെ വാ​ഹ​ന പാ​ര്‍​ക്കി​ങ്ങ് പൂ​ര്‍​ണ്ണ​മാ​യും നി​രോ​ധി​ക്കാ​ന്‍ പോ​ലി​സ് ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ അ​വ​ശ്യം.

Related posts

Leave a Comment