കാ​റി​ൽ ഇ​രു​ന്ന് ഫ്ലൈ​യിം​ഗ് കി​സും അ​ശ്ലീ​ല​ആ​ഗ്യ​വും: വീ​ഡി​യോ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

റോ​ഡ് നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ക​ണം നി​ര​ത്തി​ലൂ​ടെ വാ​ഹ​നം ഓ​ടി​ക്കാ​വൂ എ​ന്ന് പ​റ​യു​ന്ന​തു പോ​ലെ കു​റ​ച്ച് മ​ര്യാ​ദ​ക​ളും വാ​ഹ​നം ഓ​ടി​ക്കു​ന്പോ​ൾ ന​മ്മ​ൾ പാ​ലി​ക്കേ​ണ്ട​താ​യു​ണ്ട്. എ​തി​ർ വ​ശ​ത്ത് വ​രു​ന്ന​വ​രെ മാ​നി​ച്ചു​കൊ​ണ്ടാ​ക​ണം ഓ​രോ​രു​ത്ത​രും സ​ഞ്ച​രി​ക്കാ​ൻ എ​ന്നും പ​റ​യും. അ​തി​നു വി​ഭി​ന്ന​മാ​യൊ​രു സം​ഭ​വം നോ​യി​ഡ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. @noidapolice എ​ന്ന എ​ക്സ് പേ​ജി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

നോ​യി​ഡ ന​ഗ​ര​ത്തി​ലൂ​ടെ രാ​ത്രി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു കു​ടും​ബം കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ എ​തി​ർ വ​ശ​ത്ത് കൂ​ടി മ​റ്റൊ​രു കാ​റു വ​ന്നു. ആ ​കാ​റി​ൽ ഇ​രു​ന്ന പു​രു​ഷ​ൻ​മാ​ർ കു​ടും​ബ​ത്തി​നു നേ​രേ അ​ശ്ലീ​ല ചു​വ​യു​ള്ള ആ​ഗ്യം​ങ്ങ​ളും ഫ്ലൈ​യിം​ഗ് കി​സു​മെ​ല്ലാം കൊ​ടു​ക്കു​ന്നു. യു​വാ​ക്ക​ളു​ടെ ഈ ​പ്ര​വ​ർ​ത്തി ഇ​ഷ്ട​പ്പെ​ടാ​തെ വ​ന്ന​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​രു​ടെ വീ​ഡി​യോ എ​ടു​ക്കാ​ൻ തു​ട​ങ്ങി. വീ​ഡി​യോ എ​ടു​ക്കു​ന്നു എ​ന്ന് അ​റി​ഞ്ഞ​തോ​ടെ യു​വാ​ക്ക​ളു​ടെ ചെ​യ്തി​ക​ൾ ഒ​ന്നു കൂ​ടി ഭീ​ക​ര​മാ​ക്കി. നി​ങ്ങ​ൾ വീ​ഡി​യോ എ​ടു​ത്തോ​ളൂ ഞ​ങ്ങ​ൾ ഇ​ത് കാ​ണി​ക്കു​ക ത​ന്നെ ചെ​യ്യും എ​ന്ന ഭാ​വ​ത്തോ​ടെ വീ​ണ്ടും വീ​ണ്ടും അ​വ​ർ ഇ​ത് തു​ട​ർ​ന്നു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. യു​വാ​ക്ക​ൾ​ക്ക് ത​ക്ക​താ​യ ശി​ക്ഷ ല​ഭി​ക്കു​ന്ന​ത് വ​രെ എ​ല്ലാ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പ​ര​മാ​വ​ധി ഈ ​വീ​ഡി​യോ ഷെ​യ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് പ​ല​രും കു​റി​ച്ച​ത്. സം​ഭ​വം നോ​യി​ഡ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. അ​വ​ർ ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

 

 

Related posts

Leave a Comment