യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മ​ദ്യ​നി​രോ​ധ​ന​നി​യ​മം ഉ​റ​പ്പ്; ജ​ന​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​രു​ക​ൾ ഭാ​ര​മെ​ന്ന് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ

തൃ​ശൂ​ർ: ന​ല്ല നാ​ടാ​ക​ണ​മെ​ങ്കി​ൽ ല​ഹ​രി​വി​മു​ക്തി ആ​വ​ശ്യ​മാ​ണെ​ന്നും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഉ​റ​പ്പാ​യും മ​ദ്യ​നി​രോ​ധ​ന​നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്നും മു​ൻ ചീ​ഫ് വി​പ്പ് അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ. ജ​ന​ങ്ങ​ൾ​ക്കു സ​ന്തോ​ഷ​ജീ​വി​തം ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ അ​ത്ത​രം സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ൾ​ക്കു ഭാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ല​ഹ​രി​വി​മു​ക്ത​കേ​ര​ള​ത്തി​നു​വേ​ണ്ടി മ​ദ്യ​വി​മോ​ച​ന മ​ഹാ​സ​ഖ്യം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ.​എ. ജോ​സ​ഫ് ന​ട​ത്തു​ന്ന 108 മ​ണി​ക്കൂ​ർ ഉ​പ​വാ​സം കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​മു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഉ​ണ്ണി​യാ​ട​ൻ.

റ​വ.​ഡോ. ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. മ​ദ്യ​വി​മോ​ച​ന മ​ഹാ​സ​ഖ്യം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ. മ​ഞ്ജു​ഷ, ട്ര​ഷ​റ​ർ അ​ബ്ദു​ൽ റ​ഷീ​ദ്, സെ​ക്ര​ട്ട​റി കെ.​പി. ക​മ​റു​ദീ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം ലീ​ലാ​മ്മ തോ​മ​സ്, കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി തൃ​ശൂ​ർ അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി സി​ജോ ഇ​ഞ്ചോ​ടി​ക്കാ​ര​ൻ, പോ​ൾ ചെ​വി​ട​ൻ, കെ.​എം. പ്രേ​മ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment