പു​രു​ഷ​ൻ​മാ​രെ എ​ങ്ങ​നെ​യൊ​ക്കെ ആ​ക​ർ​ഷി​ക്കാം: കോ​ഴ്സു​മാ​യി യു​വ​തി; ഇ​തു​വ​രെ നേ​ടി​യ​ത് 31 കോ​ടി; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് അ​ധി​കൃ​ത​ർ

പ​ല ത​ര​ത്തി​ലു​ള്ള കോ​ഴ്സു​ക​ളെ​ക്കു​റി​ച്ച് ന​മ്മ​ൾ കേ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ആ​ക​ർ​ഷ​ണ​ത്തി​നു​ള്ള കോ​ഴ്സു​ക​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും അ​റി​വു​ണ്ടോ? എ​ന്നാ​ൽ അ​ങ്ങ​നെ കു​റ​ച്ച് കോ​ഴ്സു​ക​ൾ ഉ​ണ്ട്. ആ​ണു​ങ്ങ​ളെ വ​ശീ​ക​രി​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് പ​ഠി​പ്പി​ച്ച് 40-കാ​രി​യാ​യ യു​വ​തി നേ​ടി​യ​ത് കോ​ടി​ക​ൾ. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റാ​യ ഷൗ ​യു​വാ​ൻ എ​ന്ന യു​വ​തി​യാ​ണ് ആ​ക​ർ​ഷ​ണ​ത്തി​നു​ള്ള കോ​ഴ്സ് പ​ഠി​പ്പി​ച്ച​ത്. ഇ​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ചൈ​നീ​സ് അ​ധി​കൃ​ത​ർ. ഇ​വ​രു​ടെ എ​ല്ലാ പ്ര​വ​ർ​ത്തി​ക​ളും നി​ർ​ത്തി വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടാ​ണ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ ആ​യി​രു​ന്നു നേ​ര​ത്തേ യു​വ​തി ജോ​ലി ചെ​യ്ത​ത്. പി​ന്നീ​ട് ‘സെ​ക്ഷ്വ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഇ​ൻ​സ്ട്ര​ക്ട​ർ’ എ​ന്നാ​ണ് യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഒ​രു കോ​ഴ്‌​സി​ന് 88,000 യു​വാ​ൻ അ​താ​യ​ത്11,45,457 രൂ​പ വ​രെ​യാ​ണ് ഫീ​സ് ആ​യി ഇ​വ​ർ വാ​ങ്ങു​ന്ന​ത്. ചി​ല​പ്പോ​ൾ ഇ​ത് ഒ​രു​ല​ക്ഷം യു​വാ​ൻ വ​രെ ഉ​യ​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ഈ ​കോ​ഴ്സ് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളെ ആ​ക​ർ​ഷി​ച്ചു എ​ന്നാ​ണ് പു​റ​ത്ത് വ​രു​ന്ന മ​റ്റൊ​രു വാ​ർ​ത്ത. കൂ​ടാ​തെ 24–27 ദ​ശ​ല​ക്ഷം യു​വാ​ൻ വ​രു​മാ​നം (ഏ​ക​ദേ​ശം 31 കോ​ടി) അ​വ​ർ ഇ​തു​വ​ഴി നേ​ടി​യെ​ന്നും പ​റ​യു​ന്നു.

Related posts

Leave a Comment