ഇവിടെ ഒളികാമറകളില്ല! പക്ഷെ നഗ്ന സെല്‍ഫിയെടുക്കാന്‍ ഹോട്ടല്‍ അധികൃതര്‍ കാമറ തരുമ്പോള്‍ വേണ്ടെന്നു മാത്രം പറയരുത്… നോ റോബ് ക്യാമ്പയ്ന്‍ എന്താണെന്നറിയാം

selfy600ഇന്ത്യയിലെ ഹോട്ടലുകളില്‍ റൂമെടുക്കുന്നവര്‍ ആദ്യം നോക്കുന്നത് വല്ല ഒളിക്യാമറയും ഉണ്ടോയെന്നാണ്. എന്നാല്‍ ഓസ്‌ട്രേലിയയിലെ  മെല്‍ബണിലെ ആര്‍ട്ട് സീരീസ് ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ ഒരു ക്യാമറ കൂടി മുറിയിലേക്ക് തന്നുവിടും. മുറിയില്‍ നഗ്‌നയായി നിന്ന് സെല്‍ഫിയെടുക്കാനാണിത്. അതിനു ശേഷം സെല്‍ഫി ഹോട്ടലിലെ ആര്‍ട്ടിസ്റ്റിനു കൊടുക്കണം. ആര്‍ട്ടിസ്റ്റ് അത് ഉഗ്രനൊരു ആര്‍ട്ട് വര്‍ക്ക് ആക്കി മാറ്റിത്തരും. ഏതാണ്ട് ടൈറ്റാനിക് സിനിമയിലെ പെയിന്റിങ് പോലെ. ഈ പരിപാടിയ്ക്ക് ഹോട്ടല്‍ ഗ്രൂപ്പ് നോ റോബ് ക്യമ്പയിന്‍( തുണിയില്ലാ ക്യാമ്പയിന്‍) എന്നാണ് പേരിട്ടിരിക്കുന്നത് #norobe എന്ന ഹാഷ്ടാഗില്‍ താല്‍പര്യമുളള്ളവര്‍ക്ക് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാം.

എന്തായാലും ഹോട്ടല്‍ മുറിയില്‍ ഒളികാമറ വച്ചിട്ടുണ്ടോ എന്നു കര്‍ട്ടനിടയിലും വാഷ്‌റൂമിലുമൊക്കെ നമ്മള്‍ പരിശോധന നടത്തുന്ന കാലത്താണ് നഗ്‌ന സെല്‍ഫി എടുക്കാന്‍ ഹോട്ടല്‍ ഉടമ തന്നെ ക്യാമറ കൊടുത്തു വിടുന്നത്. എടുത്ത ചിത്രം ആര്‍ട്ടിസ്റ്റിന്റെ കയ്യില്‍ എത്തുന്നതും ആര്‍ട്ടിസ്റ്റ് നമുക്കു തിരിച്ചു തരുന്നതു വരെയുള്ള കാര്യങ്ങളും കംപ്ലീറ്റ് സേഫ് ആയിരിക്കുമെന്നാണു ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. ക്യാംപയിനില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവരുടെ ഏഴു ഹോട്ടലുകളിലൊന്നില്‍ താമസിക്കുന്നതിനുള്ള ഫ്രീ ഗിഫ്റ്റ് വൗച്ചറും കിട്ടും.

ആര്‍ട്ട് സീരീസ് ഹോട്ടല്‍ ഗ്രൂപ്പിന് മെല്‍ബണ്‍ കൂടാതെ ബെന്‍ഡിഗോ, അഡിലെയ്ഡ്, ബ്രിസ്‌ബെയ്ന്‍ എന്നിവിടങ്ങളിലും ഹോട്ടലുകളുണ്ട്. മേയ് ഒന്നു മുതല്‍ ജൂണ്‍ 15 വരെയാണ് നോ റോബ് ക്യാംപയിന്‍. അതിനിടെ ആര്‍ക്കു വേണമെങ്കിലും അവിടെ താമസിച്ച് ഉഗ്രന്‍ സെല്‍ഫിയെടുക്കാം. സെല്‍ഫിയെടുത്ത് ആര്‍ട്ട് വര്‍ക്ക് സ്വന്തമാക്കാന്‍ ഇഷ്ടം പോലെ വനിതകള്‍ ഹോട്ടലില്‍ ദിവസവും മുറിയെടുക്കുന്നുണ്ടെന്നാണു കണക്ക്. ഹോട്ടല്‍ ഉടമകള്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണു സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.പക്ഷെ പ്രശ്‌നം സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റ് ചെയ്യുമ്പോഴാണ്. പ്രതികരണത്തൊഴിലാളികള്‍ പതിവുപോലെ കത്രികയുമായെത്തും. നഗ്‌ന പെയിന്റിങ് ചിത്രങ്ങള്‍ നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഉള്ളതാണല്ലോ. സെല്‍ഫി യുഗം വന്നപ്പോള്‍ അതു സ്മാര്‍ട്ടാക്കി അവതരിപ്പിച്ചു എന്നേയുള്ളു എന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. എന്തായാലും സെല്‍ഫിയെടുക്കാന്‍ ആളുകള്‍ തിക്കിത്തിരക്കുന്നത് ഇത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നതിനു തെളിവാണ്,

Related posts