സഞ്ചാരം, വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റുമായി; ടൂറി​സ്റ്റ് ബ​സ് ആ​ർ​ടി​ഒ പി​ടി​ച്ചെ​ടു​ത്തു; പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ത്തെ​യും ഡ്രൈ​വ​റെ​യും പോ​ലീ​സി​ന് കൈ​മാ​റി

പാ​റ​ശാ​ല: ആ​ന്ധ്രാ പ്ര​ദേ​ശി​ൽ നി​ന്നും വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​മാ​യി​വ​ന്ന ടൂ​റി​സ്റ്റ് ബ​സി​നെ പാ​റ​ശാ​ല ആ​ർ ടി​ഒ ചെ​ക്ക്പോ​സ്റ്റ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ത്തെ​യും ഡ്രൈ​വ​റെ​യും പോ​ലീ​സി​ന് കൈ​മാ​റി. കു​റും​കു​ട്ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ടി​ഒ ചെ​ക്ക് പോ​സ്റ്റാ​ധി​കൃ​ത​രാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

കെ ​എ​ൽ 34 4680 ന​മ്പ​റി​ലു​ള്ള ടൂ​റി​സ്റ്റ് ബ​സ് ആ​ന്ധ്ര​യി​ൽ നി​ന്നു​മു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി ആ​ർ​ടി​ഒ ചെ​ക്ക്പോ​സ്റ്റി​ലെ​ത്തി​യ​പ്പോ​ൾ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച അ​ധി​കൃ​ത​ർ​ക്ക് സം​ശ​യം തോ​ന്നി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വാ​ഹ​ന​ത്തി​ലെ എ​ൻ​ജി​ൻ ന​മ്പ​റും ചെ​യ്സി​സ് ന​മ്പ​റും ഈ ​വാ​ഹ​ന​ത്തി​ന്‍റേ​ത​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​നം 2012 ൽ ​ആ​ന്ധ്ര പ്ര​ദേ​ശി​ലെ അ​ന​ന്ത​പു​ര​യി​ലെ മം​ഗ​ള​വാ​ർ കോ​ള​നി​യി​ൽ ജ​യ​ല​ളി​ത ബാ​ച്ചാ​ല വി​ല​ക്കു​വാ​ങ്ങു​ക​യും അ​തി​ന്‍റെ എ​ൻ​ജി​ൻ ന​മ്പ​ർ ബി​പി എ​ച്ച് 457024 ഉം ​ചെ​യ്സി​സ് ന​മ്പ​ർ ബി ​ഡി എ​ഫ് 618577 ഉം ​ആ​ണ് .എ​ന്നാ​ൽ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ൻ​ജി​ൻ ന​മ്പ​ർ 278379 ഉം ,​ചെ​യ്സി​സ് ന​മ്പ​ർ 278379 ആ​ണ്. ഇ​തേ തു​ട​ർ​ന്ന്, വാ​ഹ​നം വ്യാ​ജ രേ​ഖ​യാ​ണെ​ന്നു തെ​ളി​ഞ്ഞു.

കോ​ഴി​ക്കോ​ട് ആ​ർ ടി ​ഓ​ഫീ​സി​ൽ നി​ന്നും മൈ​സൂ​രി​ലെ ആ​ർ ടി ​ഓ​ഫീ​സി​ലേ​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശ​വും ര​ജി​സ്ട്രേ​ഷ​നും മാ​റ്റു​വാ​ൻ വേ​ണ്ടി കൊ​ണ്ട് പോ​യ​താ​ണെ​ന്നും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ൾ പ്ര​കാ​രം അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും ഉ​ട​മ​സ്ഥ​വ​കാ​ശം മാ​റ്റാ​ത്ത​തെ​ന്തെ​ന്നു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ​മാ​ണെ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും കേ​ര​ള ര​ജി​സ്ട്രേ​ഷ​നാ​കു​മ്പോ​ൾ ഇ​വി​ട​ത്തെ നി​കു​തി അ​ട​ക്ക​ണ്ടെ​ന്നും അ​താ​ണ് ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ രേ​ഖ ഉ​പ​യോ​ഗി​ച്ച് വ​രാ​ൻ കാ​ര​ണ​മെ​ന്നും യ​ഥാ​ർ​ഥ വാ​ഹ​നം മൈ​സൂ​രി​ൽ ഓ​ടു​ന്നു​ണ്ട​ന്നും പാ​റ​ശാ​ല ചെ​ക്ക് പോ​സ്റ്റി​ലെ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് പ​റ​ഞ്ഞു.

Related posts