എന്നെ അങ്ങനെ ചെയ്യണമെന്ന് അയ്യപ്പന്‍ ക്ലാസ് മുറിയില്‍ വച്ച് കൂകി വിളിച്ചു ! നാലാം നിലയിലെ ക്ലാസ് റൂമില്‍ നിന്ന് കീഴോട്ട് ചാടണമെന്നാണ് എനിക്കപ്പോള്‍ തോന്നിയത്; കവി അയ്യപ്പനെതിരേ വീണ്ടും മീടൂ ലൈംഗികാതിക്രമ ആരോപണം

അന്തരിച്ച കവി അയ്യപ്പനെതിരേ ഉയര്‍ന്ന ലൈംഗികാതിക്രമണ ആരോപണം മലയാള സാഹിത്യ ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. പത്താം വയസ്സില്‍ അച്ഛന്റെ സുഹൃത്ത് കവി അയ്യപ്പനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന യുവതിയുടെ തുറന്ന് പറച്ചിലിന്റെ പിന്നാലെയാണ് കവിയ്‌ക്കെതിരേ അടുത്ത മീടു ആരോപണം ഉയര്‍ന്നിരിക്കുന്നത്.

പഠനകാലത്ത് ഭര്‍ത്താവിന്റെ സുഹൃത്തായ കവി അയ്യപ്പനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് സാഹിത്യകാരി കൂടിയായ എച്ച്മുകുട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

Related posts