മുഖ്യമന്ത്രിയ്ക്കു വേണ്ടിയാണെങ്കില്‍ പോലും ഞാനിത് ചെയ്യില്ല ! പൊട്ടിത്തെറിച്ച് നുസ്രത് ജഹാന്‍; വീഡിയോ വൈറലാകുന്നു…

ഒരു മണിക്കൂറിലേറേ തിരഞ്ഞെടുപ്പ് പ്രചാരണം നീണ്ടതോടെ രോഷാകുലയായി പ്രതികരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

വീഡിയോ എന്നത്തേതാണ് എന്നതില്‍ വ്യക്തതയില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റോഡ്‌ഷോയിലാണ് എംപിക്കു നിയന്ത്രണം വിട്ടത്.

വാഹനത്തില്‍ പ്രചാരണം നടത്തുന്ന എംപിയോട് പ്രധാന റോഡ് തൊട്ടടുത്തതാണ്. അര കിലോമീറ്റര്‍ മാത്രം അകലെയെന്ന് ആരോ ഒരാള്‍ പറയുന്നതു വീഡിയോയില്‍ കേള്‍ക്കാം.

ഒരു മണിക്കൂറില്‍ ഏറെയായി താന്‍ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്കു വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാന്‍ പറയുന്നതാണ് 25 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്.

രോഷാകുലയായ നുസ്രത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെ നുസ്രത്തിനെതിരേ പരിഹാസവുമായി ബിജെപി രംഗത്തെത്തി.

നന്ദിഗ്രാമില്‍ മമതയുടെ പതനം ഉറപ്പാണ് എന്ന ഹാഷ്ടാഗോടെ ബംഗാള്‍ ബിജെപിയുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

Related posts

Leave a Comment