കണക്കുകൂട്ടലുകൾ തെറ്റിയതാർക്ക്..! ഓ​ഖി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണത്തിൽ  കേ​ന്ദ്ര​ത്തി​നും കേ​ര​ള​ത്തി​നും  ര​ണ്ടു ക​ണ​ക്ക്;  മരിച്ചവർ 58 പേരെന്ന് കേ​ര​ളം പ​റ​യു​മ്പോൾ  75 എന്ന് കേന്ദ്രവും ;  മ​ര​ണ​സം​ഖ്യ​യി​ൽ 17 പേ​രു​ടെ വ്യ​ത്യാ​സം

സി​ജോ പൈ​നാ​ട​ത്ത്

കൊ​ച്ചി: ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ​യും കാ​ണാ​താ​യ​വ​രു​ടെ​യും എ​ണ്ണ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ​യും കേ​ര​ള​ത്തി​ന്‍റെ​യും ക​ണ​ക്കു​ക​ൾ ഇ​പ്പോ​ഴും ര​ണ്ടു ത​ട്ടി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ അ​ന്തി​മ​ക​ണ​ക്കു പ്ര​കാ​രം ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ട​ലി​ൽ മ​രി​ച്ച​ത് 58 മ​ല​യാ​ളി​ക​ളാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കി​ൽ കേ​ര​ള​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 75 ആ​ണ്. മ​ര​ണ​സം​ഖ്യ​യി​ൽ 17 പേ​രു​ടെ വ്യ​ത്യാ​സം.

137 മ​ല​യാ​ളി​ക​ളെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നു കേ​ന്ദ്രം വി​ശ​ദീ​ക​രി​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ന്‍റെ ക​ണ​ക്കി​ലു​ള്ള​ത് 104 പേ​ർ. സം​സ്ഥാ​ന റ​വ​ന്യു, ഫി​ഷ​റീ​സ്, പോ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ണ​ക്കു​ക​ൾ ഏ​കോ​പി​പ്പി​ച്ചു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​മാ​ണു സം​സ്ഥാ​ന​ത്ത് ഓ​ഖി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 58 ആ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ ഏ​ഴു പേ​ർ ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു ക​ര​യി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ലാ​ണു മ​രി​ച്ച​ത്. മ​രി​ച്ച​വ​രി​ൽ 49 പേ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.

104 പേ​ർ ഇ​നി കേ​ര​ള​ത്തി​ൽ മ​ട​ങ്ങി​യെ​ത്താ​നു​ണ്ടെ​ന്നാ​ണു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക്. ഇ​വ​രു​ടെ വി​ലാ​സ​വും ചി​ത്ര​ങ്ങ​ളു​മു​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​ർ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മ​രി​ച്ച​വ​രി​ൽ 26 പേ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യ​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​റ​യു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മ​ര​ണ​സം​ഖ്യ​യി​ലും കാ​ണാ​താ​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും പൊ​രു​ത്ത​ക്കേ​ടു​ള്ള ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​തെ​ന്നു വി​വ​രാ​വ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഖി ദു​രി​താ​ശ്വാ​സ​മാ​യി കേ​ര​ള​ത്തി​നു സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ർ റെ​സ്പോ​ണ്‍​സ് ഫ​ണ്ടി​ൽ (എ​സ്ഡി​ആ​ർ​എ​ഫ്) നി​ന്നു 76.50 കോ​ടി​യും നാ​ഷ​ണ​ൽ ഡി​സാ​സ്റ്റ​ർ റെ​സ്പോ​ണ്‍​സ് ഫ​ണ്ടി​ൽ (എ​ൻ​ഡി​ആ​ർ​എ​ഫ്) നി​ന്നു 133 കോ​ടി​യും അ​നു​വ​ദി​ച്ച​താ​യും വി​വ​രാ​വ​കാ​ശ​രേ​ഖ പ​റ​യു​ന്നു.

Related posts