കുട്ടികൾ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ..! വേ​ളി ഭാ​ഗ​ത്തു​വ​ച്ച് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍  യുവാക്കൾക്കൊപ്പം ​രണ്ടു പെൺകുട്ടികൾ;  പിങ്ക് പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്ന വിവരങ്ങൾ കേട്ട് ഞെട്ടി വനിതാ പോലീസും

പേ​രൂ​ര്‍​ക്ക​ട: സ്കൂ​ള്‍ വി​ദ്യാ​ർഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് രണ്ടു യു​വാ​ക്ക​ളെ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് പി​ടി​കൂ​ടി. കാ​ഞ്ഞി​രം​പാ​റ വികെപി ന​ഗ​ര്‍ കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ല്‍, കി​ര​ണ്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ലെ 8, 10 ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​നി​ക​ളെ കാ​ട്ടാ​ക്ക​ട ശാ​സ്താം​പാ​റ ഭാ​ഗ​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ക​ഴി​ഞ്ഞ​ദി​വ​സം വി​ദ്യാ​ര്‍​ഥി​നി​ക​ളെ​യും യു​വാ​ക്ക​ളെ​യും വേ​ളി ഭാ​ഗ​ത്തു​വ​ച്ച് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പി​ങ്ക് പോ​ലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് സം​ഭ​വ​ങ്ങ​ള്‍ പു​റ​ത്ത​റി​യു​ന്ന​ത്. വ​ലി​യ​തു​റ സ്റ്റേ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്ത കേ​സ് തു​ട​ര്‍​ന്ന് വ​ട്ടി​യൂ​ര്‍​ക്കാ​വി​ലേ​ക്ക് ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. വി​ദ്യാ​ര്‍​ഥി​നി​ക​ളെ ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts