ഓഖിക്ക് ശക്തി കൂടുന്നു; സംസ്ഥാനത്ത് 24 മണിക്കൂർ ജാഗ്രതാ നിർദേശം;  മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത കൈ​വ​രി​ക്കാ​ൻ സാ​ധ്യ​ത​

തി​രു​വ​ന​ന്ത​പു​രം : തെ​ക്ക​ൻ തീ​ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം നാ​ശം വി​ത​ച്ച ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ന് വേ​ഗ​മേറു​ന്നു. ക​ട​ലി​ൽ ശ​ക്തി പ്രാ​പി​ക്കു​ന്ന ഓ​ഖി ഇ​പ്പോ​ൾ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഓ​ഖി മ​ണി​ക്കൂ​റി​ൽ 100 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത കൈ​വ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ​നി​രി​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

അ​ടു​ത്ത 36 മ​ണി​ക്കൂ​ർ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ല​ക്ഷ​ദ്വീ​പി​ൽ 48 മ​ണി​ക്കൂ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 150 കി​ലോ​മീ​റ്റ​ർ അ​ക​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ കാ​റ്റി​ന്‍റെ സ​ഞ്ചാ​രം. മ​ണി​ക്കൂ​റി​ൽ 80 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കേ​ര​ള​തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കി. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ 24 മ​ണി​ക്കൂ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ട​ലി​ൽ നാ​ലു മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ൽ തി​ര​യ​ടി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പപ്പെ​ട്ട ന്യൂ​ന​മ​ർ​ദം ഇ​ന്ന​ലെ ശ​ക്തി പ്രാ​പി​ച്ച് ചു​ഴ​ലി​ക്കാ​റ്റാ​യി പ​ടി​ഞ്ഞാ​റു ദി​ക്കി​ലേ​ക്ക് വീ​ശു​ക​യാ​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് കാ​റ്റി​ലും മ​ഴ​യി​ലു​മു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ഇ​തു​വ​രെ 4 പേ​ർ മ​രി​ച്ചു. കാറ്റ് ശനിയാഴ്ചയോടെ മണിക്കൂറിൽ 120 കിലോമീറ്ററിലധികം വേഗമാർജിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related posts