അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു ! ഒരിക്കലും വിവാഹിതനാകുന്നില്ലെന്ന ദൃഢനിശ്ചയം ഉപേക്ഷിച്ചത് 66-ാം വയസ്സില്‍; ആ വിവാഹത്തിന്റ കഥയിങ്ങനെ…

ഒരിക്കലും വിവാഹിതനാകാനില്ലെന്ന ദൃഢനിശ്ചയം ഒടുവില്‍ ഉപേക്ഷിച്ചു. അതും 66-ാം വയസില്‍. നിത്യ ബ്രഹ്മചര്യം ഉപേക്ഷിച്ച് വിവാഹം ഒരിക്കലും വിവാഹിതനാകില്ല എന്ന ദൃഢനിശ്ചയത്തിലായിരുന്ന മാധവ് പാട്ടീല്‍ എന്ന 66 വയസ്സുകാരന്റെ മാംഗല്യം സിനിമക്കഥകളെപ്പോലും വെല്ലുന്നതായിരിക്കും.

ലോക്ക്ഡൗണ്‍ കാലത്താണ് ഈ അപൂര്‍വ വിവാഹം നടന്നത്. ഈ കഥ തുടങ്ങുന്നത് 1984ലാണ്. സ്ഥലം മഹാരാഷ്ട്രയിലെ ഉറങ്ക് ഗ്രാമം പറഞ്ഞുറപ്പിച്ച വിവാഹം പ്രതിശ്രുത വധു പിന്മാറിയതിനെ തുടര്‍ന്ന് മുടങ്ങി ഇനി ജീവിതത്തില്‍ വിവാഹമേ ഉണ്ടാകില്ല എന്ന് അന്ന് മാധവ് പാട്ടീല്‍ ദൃഢ പ്രതിജ്ഞയെടുത്തു.

അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ പാട്ടീല്‍ തന്റെ ജോലിയും ചെയ്ത് അമ്മയേയും പരിചരിച്ച് തികഞ്ഞ ബ്രഹ്മചര്യ നിഷ്ഠയോടെ കഴിഞ്ഞു പോവുകയായിരുന്നു ഇക്കാലമത്രയും.

ഷഷ്ടിപൂര്‍ത്തി ഒക്കെ കഴിഞ്ഞപ്പോള്‍ ഇനിയങ്ങോട്ട് കൂട്ടിന് ആരെങ്കിലും വേണം എന്ന് തോന്നിത്തുടങ്ങിയിരുന്നു.

ലോക്ക്ഡൗണ്‍ കാലത്തെ ഏകാന്തത ആ ആഗ്രഹം ശക്തമാക്കി. അങ്ങനെയിരിക്കെ ഈ കഴിഞ്ഞ ഓഗസ്റ്റിലാണ് പാട്ടീല്‍ 45കാരിയായ സഞ്ജനയെ കണ്ടുമുട്ടിയത് കോവിഡ് കാലത്ത് തന്റെ അനുജനെ നഷ്ടപ്പെട്ട സഞ്ജന ഒറ്റയ്ക്ക് ഒരു പ്രാദേശിക തര്‍ക്ക വിഷയത്തില്‍ നീതി കണ്ടെത്തുന്നതിനുള്ള ഓട്ടത്തില്‍ ആയിരുന്നു.

നടപടിക്രമങ്ങളെ പറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആരായാന്‍ പരിചയക്കാര്‍ മുഖേനയാണ് പാട്ടീലിനെ പരിചയപ്പെടുന്നത് പരിചയം പതിയെ പ്രണയമായി ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നായിരുന്നു ഇരുവരുടേയും വിവാഹം.

സഞ്ജനയുടെ അമ്മ ഇവരെ അനുഗ്രഹിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തങ്ങള്‍ കണ്ടുമുട്ടിയത് അവിചാരിതമായിട്ടായിരുന്നു എന്നും രണ്ടുപേര്‍ക്കും പരസ്പരം ഉള്ള പിന്തുണ ആവശ്യമായിരുന്നു എന്നും സഞ്ജന പറയുന്നു. കാലം തങ്ങള്‍ക്കായി കാത്തുവച്ച നിയോഗമായാണ് ഈ കൂടിച്ചേരലിനെ പാട്ടീല്‍ കാണുന്നത്.

Related posts

Leave a Comment