അ​ന്പ​ല​പ്പു​ഴയിൽ ഐസ് പ്ലാന്‍റിൽ നിന്ന് 520 കി​ലോ പ​ഴ​കി​യ മീൻ പി​ടി​കൂ​ടി; മൂന്ന് പേർക്കെതിരേ കേസെടുത്ത് പോലീസ്


അ​ന്പ​ല​പ്പു​ഴ: ഐ​സ് പ്ലാ​ന്‍റി​ൽ നി​ന്ന് പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി​ക്ക് സ​മീ​പം കെഎൻഎച്ച് ഐ​സ് പ്ലാ​ന്‍റി​ൽ നി​ന്നാ​ണ് 520 കി​ലോ വ​രു​ന്ന പ​ഴ​കി​യ മ​ത്തി പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഫി​ഷ​റീ​സ്, ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് 30 ബോ​ക്സു​ക​ളി​ലാ​യി ക​രു​തി​യി​രു​ന്ന ഒ​മാ​ൻ മ​ത്തി, നാ​ട​ൻ മ​ത്തി എ​ന്നി​വ പി​ടി​കൂ​ടി​യ​ത്.

പി​ന്നീ​ട് ഇ​വ കു​ഴി​ച്ചു​മൂ​ടി. പ്ലാ​ന്‍റ് ഉ​ട​മ ഹാ​റൂ​ണ്‍ റ​ഷീ​ദ്, ലോ​റി ഡ്രൈ​വ​ർ അ​ജി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ചീ​ഞ്ഞ മ​ത്സ്യം ന​ല്ല​വ​യു​മാ​യി കൂ​ട്ടി​ക്ക​ല​ർ​ത്തി​യാ​ണ വി​ൽ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ൽ നി​ന്നാ​ണ് വി​ൽ​പ​നയ്​ക്കാ​യി മ​ത്തി ഇ​വി​ടെ ഇ​ൻ​സു​ലേ​റ്റ​ഡ് ലോ​റി​യി​ൽ എ​ത്തി​ച്ച​ത്. ബോ​ക്സു​ക​ളി​ൽ ഐ​സ് നി​റ​ച്ച് വി​ത​ര​ണ​ത്തി​ന് ത​യാറാക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി മീ​ൻ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment