മി​ൽ​ക്ക് ഷേ​ക്കി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ! ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങള്‍

തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫോ​ർ​ട്ട് സ​ർ​ക്കി​ൾ പ​രി​ധി​യി​ലു​ള്ള ജ്യൂ​സ് സ്റ്റാ​ളു​ക​ളി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ൽ മി​ൽ​ക്ക് ഷേ​ക്ക് നി​ർ​മി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ളാ​യ പാ​ലാ​ണ് പ​ല ജ്യൂ​സ് ക​ട​ക​ളി​ലും മി​ൽ​ക്ക് ഷേ​ക്കി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഇ​ങ്ങ​നെ ക​ണ്ടെ​ത്തി​യ പാ​ൽ ന​ശി​പ്പി​ച്ചു. ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ജ്യൂ​സ് സ്റ്റാ​ളു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന 13 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തും പ​ഴ​കി​യ​തു​മാ​യ മാം​സ​വി​ഭ​വ​ങ്ങ​ൾ, പൊ​റോ​ട്ട, ച​പ്പാ​ത്തി, നൂ​ഡി​ൽ​സ്, ഫ്രൈ​ഡ് റൈ​സ് തു​ട​ങ്ങി​യ ഉ​ല്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

കൂ​ടാ​തെ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ളും ഡി​സ്പോ​സ​ബി​ൾ ഉ​ല്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ത്തി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ നി​രോ​ധി​ത ഉ​ല്പ​ന്ന​ങ്ങ​ളും പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​മ​നു​സൃ​ത​മു​ള്ള നോ​ട്ടീ​സ് ന​ൽ​കി.

ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​യി​ൽ ഹെ​ൽ​ത്ത് സൂ​പ്ര​വൈ​സ​ർ ടി.​അ​ല​ക്സാ​ണ്ട​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​വി. അ​നി​ൽ​കു​മാ​ർ, സു​ജി​ത് സു​ധാ​ക​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്ഐ സൈ​ജു, എം.​എ​സ്.​ഷ​ജി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts