കുട്ടികളെ ഉപേക്ഷിച്ച് ഫേസ്ബുക്ക് കാമുകനൊപ്പം മുങ്ങിയ യുവതിയെ പോലീസ് പൊക്കി; അവിവാഹിതയാണെന്നാണ് യുവതി കാമുകനോട് പറഞ്ഞിരുന്നത്

പ​ഴ​യ​ന്നൂ​ർ: കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ഫേ​സ് ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​യെ പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.കു​ന്പ​ള​ക്കോ​ട് സ്വദേശിനിയെ​യാ​ണ് ബാ​ല​നീ​തി നിയമപ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത​ത്. പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ യുവതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

പത്തും ഏ​ഴും വ​യ​സു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യുവതി ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. 23കാ​രി​യാ​യ അ​വി​വാ​ഹി​ത​യാ​ണെ​ന്നാ​ണ് ഇയാളെ അറിയിച്ചത്. പരിചയം പിന്നീടു പ്രണയ മായി. വീ​ട്ടു​കാ​ർ വി​വാ​ഹം ആ​ലോ​ചി​ക്കു​ന്നതിനാൽ എ​ത്ര​യും വേ​ഗം വി​വാ​ഹം ന​ട​ത്ത​ണ​മെ​ന്നും യുവതി കാ​മു​ക​നോ​ടു പ​റ​ഞ്ഞ​ത്രേ.

അ​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് യു​വ​തി കാ​മു​ക​നോ​ടൊ​പ്പം ക​ണ്ണൂ​രി​ലേ​ക്ക് പോ​യ​ത്. യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പ​ഴ​യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

Related posts