കാ​മു​കി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ കുടുക്കി പോലീസ്;  ഇരുവരുടെയും ഒളിച്ചോട്ടം മക്കളെ ഉപേക്ഷിച്ച്

മ​ണ്ണാ​ർ​ക്കാ​ട്: കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് കാ​മു​കി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കു​ടും​ബ​ത്തെ ഉ​പേ​ക്ഷി​ച്ച് കാ​മു​കി​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വാ​വി​നെ മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​തു​വ​പ്പാ​ടം മു​ണ്ട​യി​ൽ​വീ​ട്ടി​ൽ സ​ജു​വി​നെ​യാ​ണ് എ​സ് ഐ ​അ​രു​ണ്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് സി​പി​ഒ വി​ജ​യ​മ​ണി, സി ​പി​ഒ​മാ​രാ​യ നൗ​ഷാ​ദ്, റ​മീ​സ്, വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജ്യോ​തി​ല​ക്ഷ്മി, ലി​നി, ശ്രീ​ക്കു​ട്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്.

ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ഇ​യാ​ൾ സെ​പ്തം​ബ​ർ ഒ​ന്പ​തി​ന് ഓ​ട്ടം പോ​യി വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ ന​ല്കി​യ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് തോ​ട്ട​ര സ്വ​ദേ​ശി​യാ​യ കാ​മു​കി​ക്കൊ​പ്പം ഇ​യാ​ൾ ഒ​ളി​ച്ചോ​ടി​യെ​ന്ന് വി​വ​രം ല​ഭി​ച്ചു. ഇ​യാ​ൾ​ക്ക് ആ​റ്, മൂ​ന്ന്, ആ​റു​മാ​സം എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള മ​ക്ക​ളു​ണ്ട്. കാ​മു​കി​ക്കും  മ​ക്ക​ളു​മു​ണ്ട്. ജു​വൈ​ന​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts