പ്ര​ണ​യം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​തി​നാ​റു​കാ​രി​യു​മാ​യി പ​ത്തൊ​ന്പ​തു​കാ​ര​ൻ നാ​ടു​വി​ട്ടു; സംഭവം എരുമേലിയില്‍

എ​രു​മേ​ലി: പ​തി​നാ​റു​കാ​രി​യു​മാ​യി പ​ത്തൊ​ന്പ​തു​കാ​ര​ൻ നാ​ടു​വി​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. എ​രു​മേ​ലി​ക്ക​ടു​ത്താ​ണ് സം​ഭ​വം.

16 വ​യ​സ് പ്രാ​യ​മു​ള്ള പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യി സ​മീ​പ പ്ര​ദേ​ശ​ത്തെ 19 കാ​ര​നാ​യ യു​വാ​വ് ആ​ണ് നാ​ട് വി​ട്ട​ത്.

ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ അ​റി​യു​ക​യും എ​തി​ർ​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​മ്പ് കൈ​ത്ത​ണ്ട​യി​ലെ ഞ​ര​മ്പ് മു​റി​ച്ച് യു​വാ​വ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച എ​രു​മേ​ലി പോ​ലീ​സ് ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ല്ല.

Related posts

Leave a Comment