പ​യ്യ​ന്നൂ​ർ ആ​ശു​പ​ത്രി ഒ​രു സം​ഭ​വ​മാ​ണ്..! 350രോ​ഗി​ക​ള്‍​ക്ക് ഒ​രു ഡോ​ക്ട​ര്‍;വനിതാ ഡോക്ടറുടെ ദുരവസ്ഥകണ്ട് സർജനും കുട്ടികളുടെ ഡോക്ടറുമെത്തി രോഗികളെ പരിശോധിച്ചു

TVM-DOCTOR-Lപ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ അ​ധി​കൃ​ത​ര്‍ മ​റ​ക്കു​ന്നു. ഇ​ത്ര​യും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​ട്ടും ചി​കി​ത്സി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഡോ​ക്ട​ര്‍​മാ​രി​ല്ലാത്തതാണ് നാട്ടുകാരുടെ പരാതിക്ക് കാ​ര​ണം.  കഴിഞ്ഞദിവസം പ​ന്ത്ര​ണ്ട​ര​വ​രെ ഇവിടെ വി​ത​ര​ണം ചെ​യ്ത​ത് 350ഓ​ളം ഒ​പി ടി​ക്ക​റ്റു​ക​ളാ​ണ്. ഇ​ത്ര​യും പേ​രെ പ​രി​ശോ​ധി​ക്കാ​ന്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ത് ഒ​രു വ​നി​താ ഡോ​ക്ട​ര്‍ മാ​ത്ര​വും.

ദാ​ഹ​മ​ക​റ്റാ​ന്‍ വെ​ള്ളം കു​ടി​ക്കാ​ന്‍​പോ​ലും ഈ ​ഡോ​ക്ട​ര്‍​ക്ക് സ​മ​യം കി​ട്ടി​യി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം.​പ​രി​താ​പ​ക​ര​മാ​യ ഈ ​അ​വ​സ്ഥ തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​യ്യ​ന്നൂ​രി​ല്‍ ആ​ര്‍​ക്കും നേ​ര​മി​ല്ല എ​ന്ന​താ​ണ​വ​സ്ഥ.

വ​നി​താ ഡോ​ക്ട​റു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി അ​വ​ധി​യി​ലാ​യി​രു​ന്ന സ​ര്‍​ജ​നും കു​ട്ടി​ക​ളു​ടെ ഡോ​ക്ട​റു​മെ​ത്തി​യാ​ണ് കു​റ​ച്ചു രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്.​പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ പ​ട​ര്‍​ന്നു​പി​ടി​ക്കു​മ്പോ​ഴും മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്‍​പ്പെ​ടെ​യു​ള്ള ജ​ന​ങ്ങ​ള്‍​ക്കാ​ശ്വാ​സ കേ​ന്ദ്ര​മാ​യ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യോ​ട് അ​ധി​കൃ​ത​ര്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Related posts