ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി​യു​ടെ മ​റ​വി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന; തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​ൻ ക​ട്ട​പ്പ​ന​യി​ല്‍ പി​ടി​യി​ല്‍

ക​ട്ട​പ്പ​ന: ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി​യു​ടെ മ​റ​വി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ ക​ട്ട​പ്പ​ന എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. തൃ​ശൂ​ര്‍ തോ​ട്ട​പ്പ​ടി ക​രു​വ​ന്നൂ​ക്കാ​ര​ന്‍ കെ.​എ​സ്. ശ്രീ​ജി​ത്ത് (22) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്ന് 1.374ഗ്രാം ​ക​ഞ്ചാ​വും ഇ​ത് ക​ട​ത്താ​നു​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​കൂ​ടി. ക​ട്ട​പ്പ​ന എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സ​ര്‍​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ടു​ക്കി- ക​ട്ട​പ്പ​ന റൂ​ട്ടി​ല്‍ മു​ള​ക​ര​മേ​ട് ഭാ​ഗ​ത്തു​വ​ച്ചാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്.

ഡെ​ലി​വ​റി ബോ​യി ച​മ​ഞ്ഞ് ബൈ​ക്കി​ല്‍ എ​ത്തി​യ​തി​ല്‍ സം​ശ​യം തോ​ന്നി​യ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക​ട്ട​പ്പ​ന എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​ഫ്. അ​തു​ലി​നോ​ടൊ​പ്പം മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നോ​ജ് സെ​ബാ​സ്റ്റ്യ​ന്‍, ജോ​ബി തോ​മ​സ്, ടി.​എ. അ​നീ​ഷ്, എ​സ്. ശ്രീ​കു​മാ​ര്‍, ലി​ജോ ജോ​സ​ഫ്, പി.​കെ. ബി​ജു​മോ​ന്‍, ജി.​പി. ഷി​ജി​ല്‍, സി​ന്ധു വേ​ലാ​യു​ധ​ന്‍, റോ​ണി ആ​ന്‍റ​ണി, വി.​എം. അ​ജേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment