ഓൺലൈനിൽ പഞ്ചാരിമേളം മുറുകുന്നു;  കടൽകടന്നും പഠിതാക്കൾ

കൊ​ട​ക​ര: സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ മേ​ള​പ​രി​ശീ​ല​ന​രം​ഗ​ത്തും സ​മ​ർ​ഥ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് വാ​ദ്യ​ക​ലാ​കാ​ര​നാ​യ കൊ​ട​ക​ര ഉ​ണ്ണി​യും വി​ദേ​ശ​ത്തു​ള്ള ലു​ള്ള ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രും. കൊ​ട​ക​ര​യി​ലെ വീ​ട്ടി​ലെ സ്വീ​ക​ര​ണ മു​റി​യി​ൽ നി​ന്നു​യ​രു​ന്ന കോ​ൽ​പ്പെ​രു​ക്ക​ങ്ങ​ൾ ക​ട​ലി​ന​ക്ക​രെ​യി​രു​ന്ന് ത​ൽ​സ​മ​യം ക​ണ്ടും കേ​ട്ടും ഒ​പ്പം ചെ​ണ്ട​യി​ൽ താ​ള​മി​ട്ടും ഇ​വ​ർ അ​ഭ്യ​സി​ക്കു​ന്നു.

മ​ല​യാ​ള​ത്തി​ന്‍റെ ത​ന​തു​വാ​ദ്യ​ക​ല​ക​ളി​ലൊ​ന്നാ​യ പ​ഞ്ചാ​രി​മേ​ള​മാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലും കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ലു​മി​രു​ന്ന് മേ​ള​പ്രേ​മി​ക​ൾ വെ​ബ് കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഭ്യ​സി​ക്കു​ന്ന​ത്. മെ​ൽ​ബ​ണി​ലെ മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഉ​ത്സ​വ് എ​ന്ന സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളും മേ​ള​ക്ക​ന്പ​മു​ള്ള​വ​രു​മാ​യ 13 ചെ​റു​പ്പ​ക്കാ​രാ​ണ് ഓ​ണ്‍​ലൈ​ൻ വ​ഴി പ​ഞ്ചാ​രി​മേ​ളം അ​ഭ്യ​സി​ക്കു​ന്ന​ത്.

റേ​ഡി​യോ​ഗ്രാ​ഫ​റാ​യ തൃ​ശൂ​ർ സ്വ​ദേ​ശി വി​നീ​ത്, ചേ​ർ​പ്പി​ൽ നി​ന്നു​ള്ള നെ​ൽ​സ​ൻ ജോ​ർ​ജ് ദാ​സ്, എ​ൻ​ജി​നീ​യ​റാ​യ തൃ​ശൂ​ർ സ്വ​ദേ​ശി ഉ​ദ​യ്, ഡ്രൈ​വ​റാ​യ പ​ത്ത​നം​തി​ട്ട​ക്കാ​ര​ൻ രാ​ജേ​ഷ്, ബെ​ന്നി കൊ​ര​ട്ടി, തോ​മ​സ് കോ​ട്ട​യം, നെ​ൽ​സ​ൻ ദേ​വ​സി അ​ങ്ക​മാ​ലി, ജോ​ർ​ജ് ഒ​ലി​യ​പ്പു​റം കോ​ത​മം​ഗ​ലം എ​ന്നി​വ​രോ​ടൊ​പ്പം ബാം​ഗ്ലൂ​ർ സ്വ​ദേ​ശി​യാ​യ ഹ​രീ​ന്ദ്ര​ൻ​കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ങ്ങ​നെ ഓ​ണ്‍​ലൈ​നി​ൽ മേ​ളം അ​ഭ്യ​സി​ക്കു​ന്ന​വ​ർ .

1500 ല​ധി​കം പേ​ർ​ക്ക് പ​ഞ്ചാ​രി​യു​ടെ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കി​യി​ട്ടു​ള്ള കൊ​ട​ക​ര ഉ​ണ്ണി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​വ​രു​ടെ മേ​ള​പ​ഠ​നം. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ മെ​ൽ​ബ​ണി​ലെ ക്ല​ബ്ബി​ൽ ഒ​ത്തു​കൂ​ടു​ന്ന ഇ​വ​ർ​ക്ക് കം​പ്യൂ​ട്ട​റി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള കാ​മ​റ വ​ഴി​യാ​ണ് കൊ​ട​ക​ര ഉ​ണ്ണി പ​ഞ്ചാ​രി​യു​ടെ പ​തി​കാ​ലം മു​ത​ൽ പ​ഠി​പ്പി​ച്ചു​കൊ​ടു​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മാ​ണ് ഓ​ണ്‍​ലൈ​ൻ വ​ഴി​യു​ള്ള പ​രി​ശീ​ല​നം.

​ല്ലി​യി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നേ​യും കൊ​ട​ക​ര ഉ​ണ്ണി ഓ​ണ്‍​വ​ഴി പ​ഞ്ചാ​രി മേ​ളം പ​ഠി​പ്പി​ക്കു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മ​റ്റു നി​ര​വ​ധി പേ​ർ ഓ​ണ്‍​ലൈ​നി​ൽ മേ​ളം അ​ഭ്യ​സി​ക്ക​ണ​മെ​ന്ന ആ​ഗ്ര​വു​മാ​യി ഉ​ണ്ണി​യെ സ​മീ​പി​ക്കു​ന്നു​ണ്ട്്.

Related posts