ല​ക്ഷ​ങ്ങ​ളു​ടെ ഒ​റ്റ നമ്പ​ർ ചൂ​താ​ട്ടം; മു​ഖ്യ​ക​ണ്ണി​യ​ട​ക്കം മൂന്നു പേ​ർ അ​റ​സ്റ്റി​ൽ;  കം​പ്യൂ​ട്ട​റു​ക​ളും ലാ​പ്ടോ​പ്പു​ക​ളും 3,80,000 രൂ​പയും പി​ടി​ച്ചെ​ടു​ത്തു

ക​ണ്ണൂ​ർ: ല​ക്ഷ​ങ്ങ​ളു​ടെ ഒ​റ്റ​ന​ന്പ​ർ ചൂ​താ​ട്ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യ​ട​ക്കം 3 പേ​ർ അ​റ​സ്റ്റി​ൽ. ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​ന്‍റേ​യും ക​ണ്ണൂ​ർ എ​സ്പി​യു​ടെ ഷാ​ഡോ സം​ഘ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ൺ​ലൈ​ൻ ലോ​ട്ട​റി ത​ട്ടി​പ്പി​ലെ മു​ഖ്യ​ക​ണ്ണി​യാ​യ ആ​റ്റ​ട​പ്പ മു​ട്ടോ​ളം​പാ​റ​യി​ലെ വി​നോ​ദ് (50), കൂ​ത്തു​പ​റ​ന്പ് മാ​റോ​ളി​യി​ലെ സി. ​ര​തീ​ഷ് (34), മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി പി. ​ദീ​പേ​ഷ് (39) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ണ്ണൂ​ർ എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഖ്യ​പ്ര​തി​യാ​യ വി​നോ​ദി​ന്‍റെ ആ​റ്റ​ട​പ്പ ത​ങ്കേ​ക്കു​ന്നി​ലു​ള്ള വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ കം​പ്യൂ​ട്ട​റു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ, നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. വീ​ടി​ന്‍റെ ഒ​രു മു​റി ചൂ​താ​ട്ട​കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ര​ണ്ട് ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ തു​ട​ങ്ങി​യ റെ​യ്ഡി​ൽ 3,80,000 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഇ​യാ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ നാ​ല് ലോ​ട്ട​റി സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ഈ ​ലോ​ട്ട​റി സ്റ്റാ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഓ​ൺ​ലൈ​ൻ ചൂ​താ​ട്ടം ന​ട​ത്തു​ന്ന​ത്.

വി​നോ​ദ് നേ​ര​ത്തെ​യും ഒ​റ്റ ന​ന്പ​ർ ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യി​രു​ന്നു.ക​ണ്ണൂ​രി​ലെ പ്ര​മു​ഖ ലോ​ട്ട​റി സം​ഘ​വു​മാ​യി ഇ​വ​ർ​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന് ച​ക്ക​ര​ക്ക​ല്ല് എ​സ്ഐ പി.​ബി​ജു രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​നു പു​റ​മെ എ​എ​സ്ഐ​മാ​രാ​യ കെ. ​ശ​ശീ​ന്ദ്ര​ൻ, വി​നോ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി​ന​യ​ൻ, വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗി​രി​ജ, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സി.​പി. ഹ​രീ​ന്ദ്ര​ൻ, പ്രേ​മ​ൻ, സ​ജീ​ഷ്, സു​ജി​ത്ത്, മു​ഹ​മ്മ​ദ്, എ​സ്പി​യു​ടെ ഷാ​ഡോ ടീ​മം​ഗ​ങ്ങ​ളാ​യ സി. ​അ​ജി​ത്ത്, മ​ഹേ​ഷ്, മി​ഥു​ൻ, എ. ​സു​ഭാ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts