റേഡിയോ ജോക്കിയും ഗാ​യ​ക​നുമായ യുവാവിനെ വെട്ടിക്കൊന്ന സം​ഭ​വം; അ​ന്വേ​ഷ​ണം‌ ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളെ  കേ​ന്ദ്രീ​ക​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം: മ​ട​വൂ​രി​ൽ മു​ൻ റേ​ഡി​യോ ജോ​ക്കി​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. മ​ട​വൂ​ർ പ​ടി​ഞ്ഞാ​റ്റ് ഏ​ല ആ​ശാ​ഭ​വ​നി​ൽ രാ​ജേ​ഷ് (35) നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ കാ​റി​ലെ​ത്തി​യ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സ്വി​ഫ്ട് കാ​റി​ലെ​ത്തി​യ നാ​ലം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് രാ​ജേ​ഷി​നോ​ടൊ​പ്പം ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കു​ട്ട​ൻ (50) പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. റോ​ഡി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാ​റി​ന്‍റെ ന​ന്പ​രും മ​റ്റ് വി​വ​ര​ങ്ങ​ളും മ​ന​സ്സി​ലാ​ക്കി പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്.

അ​തേ സ​മ​യം ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം കി​ളി​മാ​നൂ​ർ സി​ഐ. വി.​എ​സ്.​പ്ര​ദീ​പ് കു​മാ​ർ, പ​ള്ളി​യ്ക്ക​ൽ എ​സ്ഐ. എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ മു​ല്ല​ന​ല്ലൂ​രി​ൽ പ്രോ​ഗ്രാം ക​ഴി​ഞ്ഞ ശേ​ഷം മ​ട​വൂ​രി​ലെ ത​ന്‍റെ ഓ​ഫീ​സി​ൽ ക​ഴി​യ​വെ​യാ​ണ് അ​ക്ര​മി സം​ഘം രാ​ജേ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ സ്വ​കാ​ര്യ എ​ഫ്എം സ്റ്റേ​ഷ​നി​ൽ റേ​ഡി​യോ ജോ​ക്കി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന രാ​ജേ​ഷ് വി​ദേ​ശ​ത്ത് പോ​യി​രു​ന്നു. ഈ ​അ​ടു​ത്ത കാ​ല​ത്ത് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി നാ​ട​ൻ​പാ​ട്ട് ട്രൂ​പ്പി​ൽ ഗാ​യ​ക​നാ​യും അ​വ​താ​ര​ക​നാ​യും പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

Related posts