ഓ​ക്സി​ജ​ൻ തീ​രും എ​ന്ന ഭ​യം വേ​ണ്ട..! ആ​ശ്വാ​സ​ത്തോ​ടെ ശ്വ​സി​ക്കാ​ൻ മു​ഹ​മ്മ​ദ​ലി​ക്കു യ​ന്ത്രം നൽകി കാരുണ്യ സംഘടനകൾ; വൈ​ദ്യു​തി​യി​ൽനി​ന്ന് ഓ​ക്സി​ജ​ൻ ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന യ​ന്ത്രമാണ് ഇവര്കിർ നൽകിയത്

കു​ന്നം​കു​ളം: ആ​ശ്വാ​സ​ത്തോ​ടെ ശ്വ​സി​ക്കാ​നു​ള്ള ഓ​ക്സി​ജ​ൻ തീ​രു​മോ എ​ന്ന ഭ​യം വേ​ണ്ട, ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ഓ​ക്സി​ജ​ൻ ശ്വ​സി​ക്കാ​ൻ മു​ഹ​മ്മ​ദ​ലി​ക്ക് വൈ​ദ്യു​തി​യി​ൽനി​ന്ന് ഓ​ക്സി​ജ​ൻ ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന യ​ന്ത്രം സ്വ​ന്തം. ശ്വാ​സ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി ഓ​ക്സി​ജ​ൻ സി​ല​ണ്ട​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശ്വ​സി​ക്കു​ന്ന കു​ന്നം​കു​ളം കി​ഴൂ​ർ കാ​ക്ക​തി​രു​ത്ത് നാ​റാ​ണ​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ലി​ക്കാ​ണ് നാ​ട്ടി​ലെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ൾ ഒ​ത്തൊ​രു​മി​ച്ച് വൈ​ദ്യു​തി​യി​ൽനി​ന്ന് ഓ​ക്സി​ജ​ൻ ഉ​ത്​പാ​ദി​പ്പി​ക്കു​ന്ന യ​ന്ത്രം ന​ൽ​കി​യ​ത്.

ഷെ​യ​ർ ഏ​ന്‍റ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ടു​ത​ല നാ​ഥാ നി​ന​ക്കാ​യ്, കി​ഴൂ​ർ മ​ഹ​ൽ സാ​ന്ത്വ​നം ക​മ്മി​റ്റി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​ന്പ​തി​നാ​യി​രം രൂ​പ വി​ല​വ​രു​ന്ന വൈ​ദ്യു​തി​യി​ൽനി​ന്ന് ഓ​ക്സി​ജ​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന യ​ന്ത്രം ന​ൽ​കി​യ​ത്. മാ​സ​ത്തി​ൽ 20 കു​റ്റി ഓ​ക്സി​ജ​നോ​ളം മു​ഹ​മ്മ​ദ​ലി​ക്ക് ആ​വ​ശ്യ​മാ​യി വ​ന്നി​രു​ന്ന​ു .

ഷെ​യ​ർ ഏ​ന്‍റ് കെ​യ​ർ ചാ​രി​റ്റ​ബ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ലെ​ബീ​ബ് ഹ​സൻ, പെ​യി​ൻ ഏ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എം ഗ​ഫൂ​റി​നു യ​ന്ത്രം കൈ​മാ​റി. സി.​ഐ. ജ​സീ​ൽ, എ​സ്.​എ​സ്. മ​ജീ​ദ്്, പി.​എ. സ​ക്കീ​ർ, കെ.​എം. ക​ബീ​ർ, കെ.​പി. ബ​ക്ക​ർ, സി.​എ. സു​ലൈ​മാ​ൻ, കെ.​എം. ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​

പെ​യി​ൻ ആൻഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ്, നാ​ഥാ നി​ന​ക്കാ​യ്, ഡോ​ളാ വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​തു​വ​രെ​യു​ള്ള ഓ​ക്സി​ജ​ൻ കു​റ്റി​ക​ൾ ല​ഭ്യ​മാ​ക്കി ക്കൊണ്ടി​രു​ന്ന​ത്. മാ​സം തോ​റും ഭീ​മ​മാ​യ ഒ​രു സം​ഖ്യ മ​രു​ന്നി​നും വേ​ണ്ടി വ​രു​ന്നു​ണ്ട്.

Related posts