പാ​ല​ക്കാ​ട്ട് ക​ന​ത്ത മ​ഴ;  മലമ്പുഴയിൽ  ഉരുൾ പൊട്ടി; പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ടു​ന്നു; സ്വ​കാ​ര്യ​ബ​സു​ക​ൾ പ​ല​തും സ​ർ​വീ​സ് നി​ർ​ത്തി​വച്ചു

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. പ​ല​യി​ട​ത്തും വൈ​ദ്യു​തി​ബ​ന്ധം താ​റു​മാ​റാ​യി. എ​ല്ലാ ഡാ​മു​ക​ളി​ലെ​യും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ൽ പു​ഴ​യോ​ര വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശത്ത് ഇ​ന്ന​ലെ ഉ​രു​ൾ​പൊ​ട്ടി. ആ​ന​ക്ക​ല്ലി​ന​ടു​ത്ത് ക​വ, പ​റ​ച്ചാ​ത്തി, എ​ലി​വാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. ആ​ള​പാ​യ​മി​ല്ല. ഇ​തി​നെതു​ട​ർ​ന്ന് മ​ല​ന്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​ർ നാ​ല​ടി​യോ​ളം ഉ​യ​ർ​ത്തി​യി​രു​ന്നു.

അ​ട്ട​പ്പാ​ടി, മ​ണ്ണാ​ർ​ക്കാ​ട്, വ​ട​ക്ക​ഞ്ചേ​രി മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. പ​ല പ്ര​ദേ​ശ​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ പോ​കു​ന്ന പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. സ്വ​കാ​ര്യ​ബ​സു​ക​ൾ പ​ല​തും സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​ട്ടു​ണ്ട്.

Related posts