ഇ​വ​രാ​ണോ കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​വേണ്ട അ​ധ്യാ​പ​ക​ർ..? വി​ദ്യാ​ർ​ഥി​ക​ളുടെ കലാസൃഷ്ടികൾ മായ്ച്ച് അധ്യാപക സംഘടനയുടെ ചുവരെഴുത്ത്

കോ​ഴി​ക്കോ​ട്: അ​റി​വ് പ​ക​ർ​ന്നുന​ൽ​കു​ന്ന​വ​ർ എ​ന്നാ​ണ് അ​ധ്യാ​പ​ക​രു​ടെ നി​ർ​വ​ച​നം. വി​ദ്യാ​ർ​ഥി​ക​ളെ നേ​ർ​വ​ഴി​ക്കു ന​ട​ത്തേ​ണ്ട​വ​ർ, മാ​തൃ​ക​യാ​കേ​ണ്ട​വ​ർ, അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കേ​ണ്ട​വ​ർ എ​ന്നി​ങ്ങ​നെ അ​ർ​ഥ​ങ്ങ​ൾ പ​ല​തു​ണ്ട് അ​ധ്യാ​പ​ക​ർ​ക്ക്. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തെ​റ്റാ​യ സ​ന്ദേ​ശം മാ​ത്രം ന​ൽ​കു​ന്ന​വ​രെ എ​ന്ത് വി​ളി​ക്ക​ണ​മെ​ന്ന് കോ​ഴി​ക്കോ​ട്ടു​കാ​ർ ഇ​പ്പോ​ൾ ചോ​ദി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കാ​ര്യം മ​റ്റൊ​ന്നു​മ​ല്ല, സ്വ​ന്തം ആ​വ​ശ്യ​ത്ത​നാ​യി എ​ന്തു വൃ​ത്തി​കേ​ടും ചെ​യ്യാ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് കോ​ഴി​ക്കോ​ട്ടെ ചി​ല അ​ധ്യാ​പ​ക​ർ ഇ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ കെ​എ​സ്ടി​എ​യു​ടെ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​സൃ​ഷ്ടി പോ​ലും മാ​യ്ച്ചു ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണ് ഇ​വ​ർ.

കം​പാ​ഷ​നേ​റ്റ് കോ​ഴി​ക്കോ​ടി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം വി​ദ്യാ​ർ​ഥി​ക​ൾ ചി​ത്രം വ​ര​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ മ​തി​ലാ​ണ് കെ​എ​സ്ടി​എ എ​ന്ന അ​ധ്യാ​പ​ക സം​ഘ​ട​ന വൃ​ത്തി​കേ​ടാ​ക്കി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നുസ​മീ​പം ഒ​ന്നാം മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള മ​തി​ലി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ല​ാസൃ​ഷ്ടി​ക്ക് മു​ക​ളി​ലൂ​ടെ​യാ​ണ് കെ​എ​സ്ടി​എ ചു​മ​രെ​ഴു​ത്ത് ന​ട​ത്തി​യ​ത്.

19 മു​ത​ൽ 21 വ​രെ കോ​ഴി​ക്കോ​ട്ട് ന​ട​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ മ​ഹോ​ത്സവത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യാ​ണ് കെ​എ​സ്ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​മ​രി​ലെ ചി​ത്ര​ങ്ങ​ൾ മാ​യ്ച്ച​ത്. കം​പാ​ഷ​നേ​റ്റ് കോ​ഴി​ക്കോ​ടി​ന്‍റെ ഭാ​ഗ​മാ​യി ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​ചു​മ​രു​ക​ൾ വൃ​ത്തി​യാ​ക്കി​യ​തും സ്വ​ന്തം ക​ലാ​സൃ​ഷ്ടി​ക​ൾ ചു​മ​രി​ൽ കോ​റി​യി​ട്ട​തും.

വി​ദ്യാ​ർ​ഥി​ക​ൾ നി​റം പ​ക​ർ​ന്ന ചി​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം വ​രെ ആ​രും ന​ശി​പ്പി​ച്ചി​രു​ന്നി​ല്ല. ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഇ​വി​ടെ ചി​ല​ർ വ​ന്ന് വൈ​റ്റ് സി​മ​ന്‍റ് അ​ടി​ച്ച​തും തു​ട​ർ​ന്ന് ചു​മ​രെ​ഴു​ത്ത് ന​ട​ത്തി​യ​തും. കം​പാ​ഷ​നേ​റ്റ് കോ​ഴി​ക്കോ​ടി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഇ​തി​നോ​ട​കം ത​ന്നെ വി​ദ്യാ​ർ​ഥി​ക​ൾ ചി​ത്രം വ​ര​ച്ച് മ​നോ​ഹ​ര​മാ​ക്കി​യി​രു​ന്നു.

അ​ര​യി​ട​ത്ത്പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ, സി​എ​ച്ച് ഓ​വ​ർ​ബ്രി​ഡ്ജി​ന്‍റെ തൂ​ണു​ക​ൾ, മാ​നാ​ഞ്ചി​റ സ​ബ് ട്ര​ഷ​റി ഓ​ഫീ​സി​ന്‍റെ മ​തി​ലു​ക​ൾ, ഡി​ഡി​ഇ ഓ​ഫീ​സി​ന്‍റെ മ​തി​ലു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം വി​ദ്യാ​ർ​ഥി​ക​ൾ ദി​വ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് മ​നോ​ഹ​ര​മാ​ക്കി​യി​രു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ൾ ചി​ത്രം വ​ര​ച്ച മ​തി​ല​ിനുമു​ക​ളി​ൽ പോ​സ്റ്റ​ർ പ​തി​ക്കു​ക​യോ, മ​റ്റു പ​ര​സ്യ​ങ്ങ​ൾ എ​ഴു​തു​ക​യോ ചെ​യ്യ​രു​തെ​ന്ന് ക​ള​ക്ട​ർ നേ​ര​ത്തെ അ​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തെ​ല്ലാം നി​സാ​ര​വ​ത്​ക്ക​രി​ച്ചാ​ണ് ഒ​രു അ​ധ്യാ​പ​ക സം​ഘ​ട​ന ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​വാ​സ​ന ന​ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​തി​ർ​ന്ന​തെ​ന്ന് വ​ലി​യ ആ​ക്ഷേ​പ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Related posts