പാലരുവി എക്സ്പ്രസ് തൃശൂർ ജില്ലയിൽ നാലു സ്റ്റേഷനിൽ നിർത്തും;പാ​ല​രു​വി​യു​ടെ സ്റ്റോ​പ്പു​ക​ളും സ​മ​യ​ക്ര​മ​വും  ഇങ്ങനെ…

തൃ​ശൂ​ർ: പാ​ല​രു​വി എ​ക്സ്പ്ര​സി​ന് നാ​ലി​ട​ത്ത് താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി, ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പു​ക​ൾ. ഇ​തോ​ടെ തൃ​ശൂ​രി​ൽ നി​ന്നു വൈ​കീ​ട്ട് തെ​ക്കോ​ട്ടു​ള്ള ട്രെ​യി​ൻ യാ​ത്ര​യ്ക്ക് സൗ​ക​ര്യ​മേ​റി. സി.​എ​ൻ. ജ​യ​ദേ​വ​ൻ എം​പി ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ ന​ട​പ​ടി. ഇ​ന്നു മു​ത​ൽ അ​ടു​ത്ത 20 വ​രെ ശ​ബ​രി​മ​ല സീ​സ​ണ്‍ പ്ര​മാ​ണി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ഇ​തു നീ​ട്ടു​മെ​ന്നാ​ണ് സൂ​ച​ന.

നി​ല​വി​ൽ തൃ​ശൂ​രി​ൽ നി​ന്നു തെ​ക്കോ​ട്ടേ​ക്ക് വൈ​കീ​ട്ട് ഓ​ഫീ​സ് സ​മ​യം ക​ഴി​യു​ന്ന വേ​ള​യി​ൽ ട്രെ​യി​ൻ സൗ​ക​ര്യ​മി​ല്ലെ​ന്ന പ​രാ​തി​ക്കു നേ​രി​യ പ​രി​ഹാ​ര​മാ​കു​ക​യാ​ണെ​ന്ന് റെ​യി​ൽ​വെ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് അ​സോ​സി​യേ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

പാ​ല​ക്കാ​ട്-​തി​രു​നെ​ൽ​വേ​ലി റൂ​ട്ടി​ലോ​ടു​ന്ന ട്രെ​യി​നി​നു എ​റ​ണാ​കു​ള​ത്തി​നു വ​ട​ക്കോ​ട്ട് സ്റ്റോ​പ്പു​ക​ൾ കു​റ​വാ​യി​രു​ന്നു. ആ​ലു​വ, തൃ​ശൂ​ർ ഉ​ൾ​പ്പെ​ടെ ചു​രു​ക്കം സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ട്രെ​യി​ൻ നി​ർ​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 15 മു​ത​ൽ കോ​ട്ട​യം പാ​സ​ഞ്ച​ർ ട്രെ​യി​നി​ന്‍റെ സ​മ​യം വൈ​കീ​ട്ട് അ​ഞ്ചേ​മു​ക്കാ​ലി​ൽ നി​ന്ന് ആ​റ​ര​യാ​ക്കി​യ​തോ​ടെ സ്ഥി​രം യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​യി. മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം യാ​ത്ര​യ്ക്കു കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ.

പാ​ല​രു​വി​ക്ക് കൂ​ടു​ത​ൽ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ വൈ​കീ​ട്ട് അ​ഞ്ച​ര​യ്ക്ക് തൃ​ശൂ​രി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് അ​തി​ൽ ക​യ​റാ​മെ​ന്ന സൗ​ക​ര്യ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യി ഈ ​ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്താ​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​നു​വ​ദി​ച്ച സ്റ്റോ​പ്പു​ക​ൾ സ്ഥി​ര​മാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പാ​ല​രു​വി​യു​ടെ സ്റ്റോ​പ്പു​ക​ളും സ​മ​യ​ക്ര​മ​വും
അ​ങ്ക​മാ​ലി – രാ​വി​ലെ 10.08ന്
​ചാ​ല​ക്കു​ടി – 10.22
ഇ​രി​ങ്ങാ​ല​ക്കു​ട – 10.32
തൃ​ശൂ​ർ – രാ​വി​ലെ 11ന്
​വ​ട​ക്കാ​ഞ്ചേ​രി – 11.17

തി​രി​ച്ച് വൈ​കീ​ട്ട് :
വ​ട​ക്കാ​ഞ്ചേ​രി – 5.08ന്
​തൃ​ശൂ​ർ – 5.22
ഇ​രി​ങ്ങാ​ല​ക്കു​ട – 5.41
ചാ​ല​ക്കു​ടി – 5.50
അ​ങ്ക​മാ​ലി – 6.05

Related posts