മാ​ന്ദാ​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി സം​ഘ​ർ​ഷം; തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​നെ​തി​രേ കേ​സ്

തൃ​ശൂ​ർ: മാ​ന്ദാ​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ വി​ശ്വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക​ര​ട​ക്കം 120 പേ​ർ​ക്കെ​തി​രേ കേ​സ്.

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ തൃ​ശൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യു​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സി​നെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വ​ധ​ശ്ര​മം, ക​ലാ​പ​ശ്ര​മം എ​ന്നി​വ ഉ​ൾ​പ്പെ​ടെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണു പോ​ലീ​സ് കേ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​വ​കാ​ശ​ത്ത​ർ​ക്കം ന​ട​ക്കു​ന്ന സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്കു​മു​ന്നി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യു​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് ഉ​ൾ​പ്പെ​ടെ 20 പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ലാ​ണ്.

പ​ള്ളി​ക്കു​ള്ളി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന യാ​ക്കോ​ബാ​യ സ​ഭാം​ഗ​ങ്ങ​ൾ​ക്കും പു​റ​ത്ത് പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ൾ​ക്കും ക​ല്ലേ​റി​ൽ പ​രു​ക്കേ​റ്റു.

സു​പ്രീം കോ​ട​തി വി​ധി പ്ര​കാ​രം പ​ള്ളി​യി​ൽ ക​യ​റി പ്രാ​ർ​ഥ​ന ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് മാ​ർ മി​ലി​ത്തി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം പ​ള്ളി​ക്കു മു​ന്നി​ൽ പ്രാ​ർ​ഥ​നാ​യ​ജ്ഞം ആ​രം​ഭി​ച്ച​ത്. യാ​ക്കോ​ബാ​യ സ​ഭ​ക്കാ​ർ പ്ര​ധാ​ന ഗേ​റ്റ് പൂ​ട്ടി പ​ള്ളി​ക്കു​ള്ളി​ൽ പ്രാ​ർ​ഥ​നാ​യ​ജ്ഞം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

Related posts