ദുരന്തമുണ്ടാകാൻ കാത്തുനിൽക്കരുതേ; ക​നാ​ൽ​ബ​ണ്ടിന്‍റെ അരികുകൾ ഇടിഞ്ഞ് താഴുന്നു; വാ​ഹ​ന യാ​ത്ര അ​പ​ക​ട​ഭീ​തി​യി​ൽ; സംരക്ഷണ ഭീത്തിവേണമെന്ന ആവശ്യവുമായി നാട്ടുകാർ

കൊ​ല്ല​ങ്കോ​ട്: പ​ള്ളം ക​നാ​ൽ​ബ​ണ്ട് ത​ക​ർ​ന്ന​തോ​ടെ സ​മീ​പ​ത്തെ കു​റ്റി​പ്പാ​ടം റോ​ഡി​ൽ യാ​ത്ര അ​പ​ക​ട​ഭീ​തി​യി​ൽ. നാ​ല്പ​തു​വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ച മീ​ങ്ക​ര-​കു​റ്റി​പ്പാ​ടം ക​നാ​ലി​നു ജ​ല​സേ​ച​ന വ​കു​പ്പ് അ​ധി​കൃ​ത​ർ നാ​ളി​തു​വ​രെ സം​ര​ക്ഷ​ണ ജോ​ലി​ക​ളൊ​ന്നും ചെ​യ്തി​ട്ടി​ല്ല.

ക​നാ​ൽ​ബ​ണ്ടി​നോ​ട് ചേ​ർ​ന്നു​ള്ള കു​റ്റി​പ്പാ​ടം പാ​ത​വ​ഴി​യാ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ സ​ഞ്ച​രി​ക്കു​ന്ന​ത്. പാ​ത​യു​ടെ അ​ടി​ഭാ​ഗം വെ​ള്ള​മൊ​ഴു​കി മ​ണ്ണു​പോ​യി പൊ​ള്ള​യാ​യി. ച​ര​ക്കു​ക​ട​ത്ത് വാ​ഹ​ന​ങ്ങ​ൾ വീ​തി​കു​റ​ഞ്ഞ റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തു കൂ​ടി സ​ഞ്ച​രി​ക്കു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി മു​ന്നി​ൽ​ക​ണ്ടാ​ണ്.

ഇ​രു​വ​ശ​ത്തു​നി​ന്നും വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ പി​ന്നീ​ട് ദീ​ർ​ഘ​നേ​രം ഗ​താ​ഗ​ത​ത​ട​സം പ​തി​വാ​ണ്. ക​നാ​ൽ നി​റ​ഞ്ഞ് വെ​ള്ളം ഒ​ഴു​കു​ന്ന​തി​ൽ റോ​ഡി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് മ​ണ്ണി​ടി​ച്ചി​ൽ ശ​ക്ത​മാ​കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന സ​മ​യ​ത്ത് റോ​ഡി​ടി​ഞ്ഞ് ദു​ര​ന്ത സാ​ധ്യ​ത നി​ല​നി​ല്ക്കു​ക​യാ​ണ്.

ക​നാ​ൽ ബ​ണ്ടും റോ​ഡും ശ​രി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ​ത​ല ജ​ല​സേ​ച​ന, പൊ​തു​മ​രാ​മ​ത്ത് മേ​ധാ​വി​ക​ൾ​ക്ക് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി നി​വേ​ദ​നം ന​ല്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

Related posts

Leave a Comment