​വോട്ടെണ്ണലിന് കോട്ടയവും തയാർ; എണ്ണിത്തുടങ്ങിയാൽ ഒരു മണിക്കൂറിനകം പഞ്ചായത്തുകളുടെ ഫലം, ഉച്ചയോടെ ഭരിക്കുന്നതാരെന്നും…


​കോ​ട്ട​യം: നാ​ളെ രാ​വി​ലെ വ​രെ ആ​കാംക്ഷയു​ടെ മു​ൾ​മു​ന​യി​ൽ കാ​ത്തി​രു​ന്നാ​ൽ മ​തി​യാ​കും അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കു​ള്ള ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​രൊ​ക്കെ​യെ​ന്ന ജ​ന​വി​ധി അറിയാൻ.

പൂർണഫലം ഉ​ച്ച​യ്ക്കു മു​ൻ​പ് അ​റി​യാ​നാ​കുമെന്നാണ് പ്രതീക്ഷി ക്കുന്നത്. നാ​ളെ രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങും. പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ​വും സ്വീ​ക​ര​ണ​വും ന​ട​ന്ന 17 കേ​ന്ദ്ര​ങ്ങ​ളി​ൽ​ത​ന്നെ​യാ​ണ് നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക.

ഇ​വ​യ്ക്കു പു​റമേ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​പാ​ൽ വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​ക​ളു​ടെ ഫ​ല​മാ​കും ആ​ദ്യം വ​രു​ന്ന​ത്.

പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ല സൂ​ച​ന​ക​ൾ ആദ്യ അ​ര​മ​ണി​ക്കൂ​ർ മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ സ​മ​യ​ത്തി​ന​കം അ​റി​യാം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഫ​ല സൂ​ച​ന അ​റി​യാ​ൻ ഒ​രു മ​ണി​ക്കൂ​ർ മു​ത​ൽ ര​ണ്ടു മ​ണി​ക്കൂ​ർ വ​രെ വേ​ണ്ടി വ​രും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ലം അ​റി​യാ​ൻ വൈ​കും. എ​ങ്കി​ലും ഉ​ച്ച​യോ​ടെ അ​റി​യാ​ൻ സാ​ധിക്കും.

Related posts

Leave a Comment