റാന്നി: അത്തിക്കയം ഭാഗത്ത് പമ്പാനദിയില്‍ കാണാതായ ആളിന്റെ മൃതദേഹം പത്തനംതിട്ട നിന്നുള്ള ഫയര്‍ഫോഴ്സ് സ്കൂബാ ടീം മുങ്ങിയെടുത്തു.അത്തിക്കയം ഈട്ടിക്കല്‍ ബിജു ( 52 ) വിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
ബുധനാഴ്ച രാത്രി മുതല്‍ ബിജുവിനെ കാണാനില്ലായിരുന്നു. മൃതദേഹം ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു. രാത്രി തന്നെ പ്രാഥമിക തിരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടുകാരണം മൃതദേഹം കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ പത്തനംതിട്ട നിന്നും സ്കൂബാ ടീം എത്തിയാണ് 20 അടിയോളം താഴ്ചയില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്.
സ്കൂബാ ടീം അംഗങ്ങളായ സീനിയര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസര്‍മാരായ കെ.പ്രേംകുമാര്‍, സി.രമേശ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഡ്രൈവര്‍ റ്റി. ഉദയകുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ബി. ജിത്തു, സ്പെഷല്‍ ടാസ്ക് ഫോഴ്സ് അംഗം കെ.കെ. രമാകാന്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ മൃതദേഹമാണ് ഫയര്‍ഫോഴ്സ് സ്കൂബ ടീം പമ്പയാറ്റില്‍ നിന്നു മുങ്ങിയെടുക്കുന്നത്.
