ഈ​രാ​റ്റു​പേ​ട്ട എം​ഡി​എം​എ കേ​സ്: വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്

ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​നി​ന്ന് എം​ഡി​എം​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. തീ​ക്കോ​യി വേ​ല​ത്തു​ശേ​രി മ​ണ്ണ​റ​കാ​ട്ട് എ​ബി​ന്‍ റെ​ജി (28), ഈ​രാ​റ്റു​പേ​ട്ട തേ​വ​ര്‍​പ​റ ഭാ​ഗം ന​ട​ക്ക​ല്‍ മ​ണി​മ​ല​ക്കു​ന്നേ​ല്‍ എം.​എ​സ്. ജീ​മോ​ന്‍ (31), പൂ​ഞ്ഞാ​ര്‍ പ​ന​ച്ചി​ക്ക​പാ​റ തെ​ക്കേ​ട​ത്ത് വി​മ​ല്‍ രാ​ജ് (24) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്ന് 100 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​ന്‍​തോ​തി​ല്‍ എം​ഡി​എം​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, പൂ​ഞ്ഞാ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ചെ​റു​കി​ട ക​ച്ച​വ​ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണി​വ​രെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു കാ​റി​ല്‍ എം​ഡി​എം​എ യു​മാ​യി വ​രു​മ്പോ​ള്‍ മ​ണ്ഡ​പ​ത്തി​പ്പാ​റ ഭാ​ഗ​ത്ത് വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ എം​ഡി​എം​എ വേ​ട്ട​യാ​ണി​ത്.

എ​സ്പി​യു​ടെ ഡാ​ന്‍​സാ​ഫ് ടീം, ​ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ ആ​സൂ​ത്രി​ത​മാ​യി വ​ല​യി​ലാ​ക്കി​യ​ത്. ക്രി​സ​മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​ന​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്.

വി​മ​ലി​നെ നേ​ര​ത്തെ​യും എം​ഡി​എം​എ കൈ​വ​ശം വ​ച്ച​തി​നു പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. സം​ഘം പ​തി​വാ​യി എം​ഡി​എം​എ ന​ല്കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment