പാ​മ്പാടിയി​ലെ മോ​ഷ​ണപ​ര​മ്പര; യു​വ​തി​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

കോട്ടയം: പാ​മ്പാടിയിലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കൂ​ട്ടി​ക്ക​ൽ ഏ​ന്ത​യാ​ർ മാ​ത്തു​മ​ല മ​ണ​ൽ​പാ​റ​യി​ൽ വീ​ട്ടി​ൽ ജോ​ബി​റ്റ് എ​ന്നു വി​ളി​ക്കു​ന്ന എം.​വി. അ​രു​ണ്‍ (31), ക​ട​യ്ക്കാ​വൂ​ർ അ​ഞ്ചു​തെ​ങ്ങ് ക​ട​പ്പു​റം തെ​രു​വ​ത്ത് വീ​ട്ടി​ൽ സോ​ണി​യ എ​ന്നു വി​ളി​ക്കു​ന്ന സ​രോ​ജ (36) എ​ന്നി​വ​രെ​യാ​ണ് പാ​മ്പാടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ലം പ​ള്ളി​യി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ഹൈ​സ്കൂ​ൾ, കോ​ത്ത​ല ഭാ​ഗ​ത്തു​ള്ള പ​ല​ച​ര​ക്ക് ക​ട, വെ​ള്ളൂ​ർ ഏ​ഴാം​മൈ​ൽ ഭാ​ഗ​ത്തു​ള്ള നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ, സാ​നി​റ്റ​റി ക​ട, കൂ​രോ​പ്പ​ട​യി​ലു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​ർ, പ​ല​ച​ര​ക്ക് ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷ​ട്ട​റി​ന്‍റെ താ​ഴു പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്നു പ​ണ​വും മ​റ്റു സാ​ധ​ന​ങ്ങ​ളു​മാ​ണു പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച​ത്.

റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ലോ​റി, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ​യു​ടെ ബാ​റ്റ​റി​ക​ളും ഇ​തി​നു​പു​റ​മേ വീ​ടു​പ​ണി ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു ക​മ്പി, ഇ​ല​ക്‌ട്രിക് വ​യ​റു​ക​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ഇ​വ​ർ ന​ട​ത്തി​യ​ത്. സ​മീ​പ​ത്തു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ​നി​ന്ന് വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ശേ​ഷം മോ​ഷ​ണം ന​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. അ​രു​ണും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യും ചേ​ർ​ന്നാ​ണു മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. മോ​ഷ​ണ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന സ​രോ​ജ​യു​ടെ വീ​ട്ടി​ലാ​ണു ന​ട​ത്തി​യി​രു​ന്ന​ത്. നി​ര​വ​ധി മോ​ഷ​ണ മു​ത​ലു​ക​ൾ സ​രോ​ജ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment