ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​കാ​തെ​ കാ​യം​കു​ളം കാ​യ​ലോ​ര ടൂ​റി​സം; കാ​ടു​ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന​ത് 7.83 കോ​ടി​യു​ടെ പ​ദ്ധ​തി

കാ​യം​കു​ളം: വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കാ​യം​കു​ളം കാ​യ​ലോ​ര ടൂ​റി​സം പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി​ല്ല. കാ​യ​ലോ​ര വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ നാ​ഥ​നി​ല്ലാ​ക​ള​രി പോ​ലെ​യും കാ​ടുക​യ​റി​യ നി​ല​യി​ലു​മാ​ണ്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച കാ​യ​ലോ​ര വി​നോ​ദ സ​ഞ്ചാ​ര ടൂ​റി​സം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പ​രാ​തി​യും പ​രി​ദേ​വ​ന​വു​മാ​യി ക​ഴി​യു​ക​യാ​ണ്.

കാ​യ​ലോ​ര​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ന​ട​പ്പാ​ത​ക​ൾ​ക്കു സ​മീ​പം ഇ​പ്പോ​ൾ കാ​ടുക​യ​റി​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പ് മെ​ഗാ ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 2013 ജൂ​ലൈ 12നാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. ദേ​ശീ​യ​പ​ദ്ധ​തി​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് 52.25 കോ​ടി രൂ​പ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ചു.

കാ​യം​കു​ള​ത്ത് മാ​ത്ര​മാ​യി പ​ദ്ധ​തി​ക്ക് 7.83 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണകേ​ന്ദ്രം, ഭ​ക്ഷ​ണ​ശാ​ല, ലൈ​ഫ് ഗാ​ർ​ഡി​നുവേ​ണ്ടി​യു​ള്ള മു​റി, പോ​ലീ​സ് ബൂ​ത്ത്, കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​ന് ബോ​ട്ട് വാ​ക് വ്യൂ, ​കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്ക്, മ​ത്സ്യ ക​ന്യ​ക​യു​ടെ ശി​ൽ​പ്പം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച​ത്. മ​ത്സ്യക​ന്യ​ക ശി​ൽ​പ്പം നി​റം മ​ങ്ങി പാ​യ​ൽ പി​ടി​ച്ചു. കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​യോ​ജ​ന​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ മെ​ഗാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കാ​യം​കു​ളം തീ​ര​ദേ​ശ ടൂ​റി​സം പ​ദ്ധ​തി ആ​വി​ഷ്ക രി​ച്ച​ത്.

യു​പി​എ സ​ർ​ക്കാ​രാ​ണ് 7.9 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. കേ​ര​ള നി​യ​മ​സ​ഭ​യി​ൽ സി.​കെ.​ സ​ദാ​ശി​വ​ൻ കാ​യം​കു​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​മ്പോ​ഴാ​ണ് 2010ൽ ​കാ​യം​കു​ളം ജ​ലോ​ത്സ​വ​ത്തി​ന് ആ​രം​ഭം കു​റി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് 2016,17,18 വ​ർ​ഷ​ങ്ങ​ളി​ൽ ജ​ലോ​ത്സ​വം നി​ർ​ത്തി​വെ​ച്ച​ങ്കി​ലും പി​ന്നീ​ട് ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗാ​യി എ​ല്ല​വ​ർ​ഷ​വും ജ​ലോ​ത്സ​വം ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്

. കാ​യ​ലോ​ര ടൂ​റി​സം പ​ദ്ധ​തി പ്ര​ദേ​ശം കാ​ല​ത്തി​നൊ​ത്ത് വ​ള​രാ​ത്ത​ത് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ച്ചു.വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യാ​ണ് ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​പ​രി​പാ​ടി. വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ജി​ല്ലാ​ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന് പ​ദ്ധ​തി പ്ര​ദേ​ശം കൈ​മാ​റി​യി​ട്ടും ടൂ​റി​സം പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല.

Related posts

Leave a Comment