പലിശപ്പണം മുടങ്ങിയതിനെ തുടർന്ന് ഭീഷണിപ്പെടുത്തിവീട്ടമ്മ പണം വാങ്ങിയതായി പരാതി;  മുദ്രപത്രം കാണിച്ച്  കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് വർഷം കൊണ്ട്   4 ലക്ഷത്തോളം രൂപ തിരികെ അടച്ചു;  കറുകച്ചാലിലെ  വീട്ടമ്മയുടെ പണമിടപാടുകൾ ഇങ്ങനെ…

ക​റു​ക​ച്ചാ​ൽ: അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു ന​ട​ത്തി​യ​തി​നു അ​റ​സ്റ്റി​ലാ​യ വീ​ട്ട​മ്മ​യെ റി​മാ​ൻ​ഡ് ചെ​യ്തു. ക​റു​ക​ച്ചാ​ൽ ചി​റ​യ്ക്ക​ൽ ച​ക്കു​ങ്ക​ൽ​വീ​ട്ടി​ൽ ലി​സി ജോ​ർ​ജി (61) നെ​യാ​ണു ക​റു​ക​ച്ചാ​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ ഇ​വ​രു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി മു​ദ്ര​പ​ത്ര​ങ്ങ​ളും, ബാ​ങ്ക്ചെ​ക്കു​ക​ളും മ​റ്റു​രേ​ഖ​ക​ളും ക​ണ്ടെ​ത്തി.

അ​യ​ൽ​വാ​സി​യാ​യ ചി​റ​യ്ക്ക​ൽ അ​ഹോ​ര​മ​ന​യ്ക്ക​ൽ അ​ന്പി​ളി സു​രേ​ഷ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. 2015 ഫെ​ബ്രു​വ​രി​യി​ൽ ആ​റു​മാ​സ​ത്തെ കാ​ലാ​വ​ധി​യ്ക്ക് ലി​സി​യി​ൽ​നി​ന്നും അ​ൻ​പ​തി​നാ​യി​രം രൂ​പ അ​ന്പി​ളി വാ​യ്പ വാ​ങ്ങി​യി​രു​ന്നു. ഇ​തു​പ്ര​കാ​രം മു​ദ്ര​പ​ത്രം ഒ​പ്പി​ട്ടു വാ​ങ്ങു​ക​യും പ്ര​തി​മാ​സം മു​ത​ലും പ​ലി​ശ​യു​മ​ട​ക്കം 7500 രൂ​പ ന​ൽ​ക​ണ​മെ​ന്നും ലി​സി പ​റ​ഞ്ഞു.

പ​ണം അ​ട​യ്ക്കു​ന്ന​തി​ൽ മു​ട​ക്കം വ​ന്ന​തോ​ടെ പ​ലി​ശ മു​ത​ലി​നേ​ക്കാൾ ഇ​ര​ട്ടി​യാ​യി. മു​ദ്ര​പ​ത്രം കാ​ണി​ച്ച് ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ക​യും, കേ​സ് കൊ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞ് മൂ​ന്നു വ​ർ​ഷം കൊ​ണ്ട് അ​ന്പി​ളി​യി​ൽ​നി​ന്നും നാ​ലു​ല​ക്ഷം രൂ​പ​യോ​ളം ഇ​വ​ർ വാ​ങ്ങി​യ​താ​യാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Related posts