പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച് പെ​ൻ​ഷ​ൻ പ്രാ​യം ഏ​കീ​ക​രിക്കണമെന്ന് എഐ​ടി​യുസി

കൊല്ലം :വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് ത്രി​ക​ക്ഷി​ക​രാ​റി​ലൂ​ടെ ന​ട​പ്പി​ലാ​ക്കി​യ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച് സ്റ്റാ​ട്യൂട്ട​റി പെ​ൻ​ഷ​ൻ ന​ട​പ്പി​ലാ​ക്കി പെ​ൻ​ഷ​ൻ പ്രാ​യം ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ കൊ​ല്ലം ഡി​വി​ഷ​ൻ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജു​ബി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം ജി.​എ​സ്.​ജ​യ​ലാ​ൽ എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി.​എ​ച്ച്.​അ​നി, എം. ​സു​കു​മാ​ര​പി​ള്ള അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​വി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ശ​ങ്ക​ര​ൻ പി.​കെ. പ​താ​ക ഉ​യ​ർ​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡി. ​ലാ​ൽ പ്ര​കാ​ശ്, പ്ര​ദീ​പ്കു​മാ​ർ എം.​ജെ. എ​ന്നി​വ​ർ പ്രസംഗിച്ചു.

കേ​ര​ള​ത്തി​ലെ മ​റ്റു കോ​ർ​പ്പ​റേ​ഷ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​ഗ​ർ​ഭ​കേ​ബി​ൾ ഉ​പ​യോ​ഗി​ച്ചു ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് ക​ണ്‍​ട്രോ​ൾ​റൂ​മി​ൽ ഇ​രു​ന്നു ആ​ർഎം ​യു വ​ഴി ത​ടസ ര​ഹി​ത വൈ​ദ്യു​തി സം​വി​ധാ​നം കൊ​ല്ല​ത്തും ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​തി​വ​ർ​ഷം 10 ദി​വ​സം സ്പെ​ഷ്യ​ൽ കാ​ഷ്വ​ൽ ലീ​വ് അ​നു​വ​ദി​ക്കു​ക,സിഇഎയു​ടെ പേ​രി​ൽ ത​ട​സപ്പെ​ട്ട പ്ര​മോ​ഷ​നു​ക​ൾ ന​ട​ത്തു​ക,ജോ​ലി സ​മ​യം എ​ട്ടു മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും പ്ര​മേ​യ​ത്തി​ലൂ​ടെ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts