കു​ള​ത്തൂ​പ്പു​ഴ ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ അ​പ്ഗ്രേ​ഡ് ചെ​യ്യു​ന്ന​തി​നുളള നടപടിക്കായി വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടെന്ന് മന്ത്രി കെ രാജു

കു​ള​ത്തൂ​പ്പു​ഴ : കു​ള​ത്തൂ​പ്പുഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാം ​ഉ​മ്മ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ​ൺ​മെ​ൻ​റ് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​നെ അ​പ്ഗ്രേ​ഡ് ചെ​യ്തു പോ​ളി​ടെ​ക്നി​ക്ക് കോ​ളേ​ജാ​യി ഉ​യ​ർ​ത്താൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​കൊ​ള്ളു​ന്ന​തി​നാ​യി സാ​ങ്കേ​തി​ക ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും വ​കു​പ്പ് മ​ന്ത്രി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ട​താ​യി മ​ന്ത്രി കെ. ​രാ​ജു കു​ള​ത്തൂ​പ്പു​ഴ​യി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ ഗ​വ​ൺ​മെ​ൻ​റ് യു. ​പി. സ്കൂ​ളി​നു പു​തി​യ​താ​യി അ​നു​വ​ദി​ച്ച കെ​ട്ടി​ട​ത്തി​ൻെ​റ ശി​ലാ​സ്ഥാ​പ​നം നി​ർ​വ്വ​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു അ​ദ്ധേ​ഹം. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ൻെ​റ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി അ​നു​വ​ദി​ച്ച ര​ണ്ടു​കോ​ടി രൂ​പ മു​ട​ക്കി മൂ​ന്നു നി​ല കെ​ട്ടി​ട​മാ​ണ് കു​ള​ത്തൂ​പ്പു​ഴ ഗ​വ. യു. ​പി. സ്കൂ​ളി​നാ​യി നി​ർ​മ്മി​ക്കു​ന്ന​തെ​ന്നും എ​ല്ലാ ക്ലാ​സ്സ് മു​റി​ക​ളും ഡി​ജി​റ്റ​ലൈ​സ് ചെ​യ്യു​ന്ന​തി​ന് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​ലൈ​ലാ ബീ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് സാ​ബു ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​വീ​ന്ദ്ര​ൻ​പി​ള്ള, എ​സ്. ഗോ​പ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts