കുഞ്ഞാലിപ്പാറ ഖനനം;  പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യിൽ ഉ​ദ്യോ​ഗ​സ്ഥ​ർ ക്ര​ഷ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

മൂ​ന്നു​മു​റി: പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ അ​ധി​കാ​രി​ക​ൾ മ​റ്റ​ത്തൂ​രി​ലെ കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ക്ര​ഷ​റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ​യ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ഡി​ഡി​പി ഓ​ഫീ​സി​ലെ​യും പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് യൂ​ണി​റ്റി​ലെ​യും മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ​യും ജീ​വ​ന​ക്കാ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ​ത്തി എ​ട​ത്താ​ട​ൻ ഗ്രാ​നൈ​റ്റ്സ് ക്ര​ഷ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക്ര​ഷ​ർ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നും പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം തേ​ടി​യ ശേ​ഷം ജ​ല​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സം​ഘം നി​ർ​ദ്ദേ​ശി​ച്ചു. തു​ട​ർ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ളു​മാ​യി ഡി​ഡി​പി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. സു​ബ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മോ​ഹ​ന​ൻ ച​ള്ളി​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷീ​ല വി​പി​ന ച​ന്ദ്ര​ൻ, കെ.​വി.​ജോ​യ്, സീ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രാ​യ വി​നോ​ദ് കു​മാ​ർ, സു​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി ടി.​ജി. സ​ജി, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് ന​ന്ദ​കു​മാ​ർ, മ​നോ​ജ് മു​കു​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും ഡി​ഡി​പി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു

Related posts