കി​​വീ​​സി​​നു ച​​രി​​ത്ര പ​​രമ്പര

 

ക്രൈ​​സ്റ്റ് ച​​ർ​​ച്ച്: ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ ര​​ണ്ട് മ​​ത്സ​​ര ക്രി​​ക്ക​​റ്റ് ടെ​​സ്റ്റ് പ​​ര​​ന്പ​​ര ന്യൂ​​സി​​ല​​ൻ​​ഡ് 1-0നു ​​സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാം ടെ​​സ്റ്റ് സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്. ഏ​​ഴാം വി​​ക്ക​​റ്റി​​ൽ കോ​​ളി​​ൻ ഡി​​ഗ്രാ​​ൻ​​ഡ്ഹോ​​മും (45 റ​​ണ്‍​സ്), ഇ​​ഷ് സോ​​ധി​​യും (56 നോ​​ട്ടൗ​​ട്ട്) ന​​ട​​ത്തി​​യ ചെ​​റു​​ത്തു​​നി​​ൽ​​പ്പാ​​ണ് കി​​വീ​​സി​​നെ തോ​​ൽ​​വി​​യി​​ൽ​​നി​​ന്ന് ക​​ര​​ക​​യ​​റ്റി പ​​ര​​ന്പ​​ര സ​​മ​​നി​​ല​​യി​​ലാ​​ക്കാ​​ൻ സ​​ഹാ​​യി​​ച്ച​​ത്.

സ്കോ​​ർ: ഇം​​ഗ്ല​ണ്ട് 307, ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 352. ന്യൂ​​സി​​ല​​ൻ​​ഡ് 278, എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 256.

1999നു​​ശേ​​ഷം ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ ന്യൂ​​സി​​ല​​ൻ​​ഡ് ടെ​​സ്റ്റ് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്. സ്വ​​ന്തം നാ​​ട്ടി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് അ​​വ​​സാ​​ന​​മാ​​യി ഇം​ഗ്ല​​ണ്ടി​​നെ​​തി​​രേ പ​​ര​​ന്പ​​ര നേ​​ടു​​ന്ന​​ത് 1983-84നു​​ശേ​​ഷ​​വും. ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി ഏ​​ഴ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ടിം ​​സൗത്തി​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ടെ​​ന്‍റ് ബോ​​ൾ​​ട്ട് ആ​​ണ് പ​​ര​​ന്പ​​ര​​യു​​ടെ താ​​രം.

വി​​ക്ക​​റ്റ് ന​​ഷ്ട​​മി​​ല്ലാ​​തെ 42 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് അ​​ഞ്ചാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ക്രീ​​സി​​ലെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, സ്റ്റൂ​​വ​​ർ​​ട്ട് ബ്രോ​​ഡും മാ​​ർ​​ക്ക് വു​​ഡും ജാ​​ക് ലീ​​ച്ചും ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി​​യ​​തോ​​ടെ കി​​വീ​​സ് അ​​പ​​ക​​ടം മ​​ണ​​ത്തു. പക്ഷേ, പ്രതിരോധക്കോട്ട തീർത്ത നീൽ വാഗ്‌നറും (103 പന്തിൽ ഏഴ് റൺസ്) സോ​​ധി​​യും ഗ്രാ​​ൻ​​ഡ്ഹോ​​മും ഇംഗ്ലണ്ടിന്‍റെ ജയത്തിനു തടയിട്ടു.

Related posts