തി​ല്ല​ങ്കേ​രി​  ഷിം​ജി​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ വി​രു​ന്നെ​ത്തി​ അ​പൂ​ർ​വ ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ;  പശ്ചിമഘട്ട മലനിരകളിൽ മാത്രം കണ്ടുവരുന്ന ചിത്രശലഭങ്ങളുടെ പ്രത്യേകത ഇങ്ങനെയൊക്കെ…

മ​ട്ട​ന്നൂ​ർ: ജൈ​വ ക​ർ​ഷ​ക​ൻ തി​ല്ല​ങ്കേ​രി കാ​ഞ്ഞി​രാ​ട്ടെ ഷിം​ജി​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ വി​രു​ന്നെ​ത്തി​യ അ​പൂ​ർ​വ ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ കൗ​തു​ക​മാ​യി. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു ര​ണ്ടാ​യി​രം അ​ടി ഉ​യ​ര​ത്തി​ൽ കാ​ണു​ന്ന തെ​ളി​നി​ല​ക്ക​ട​വ ചി​ത്ര​ശ​ല​ഭ​ങ്ങ​ളാ​ണ് കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ത്തി​ൽ വി​രു​ന്നെ​ത്തി​യ​ത്.

പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലും മ​റ്റും ക​ണ്ടു വ​രു​ന്ന ഇ​വ ആ​ദ്യ​മാ​യാ​ണ് ഷിം​ജി​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തു​ന്ന​ത്. വി​വി​ധ​യി​നം ഔ​ഷ​ധ​ചെ​ടി​ക​ളും പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും ന​ടീ​ൽ വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​ര​ന്നു കി​ട​ക്കു​ന്ന കൃ​ഷി​യി​ടം കാ​ണാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ത്തു​മ്പോ​ഴാ​ണ് ചി​ത്ര​ശ​ല​ഭ​വും എ​ത്തി​യ​ത്.

ക​ന​ത്ത മ​ഴ​യി​ലും പ​റ​ന്നു​ല്ല​സി​ക്കു​ന്ന ഈ ​ശ​ല​ഭ​ത്തി​നു വേ​ന​ൽ​ക്കാ​ലം അ​ത്ര താ​ൽ​പ​ര്യ​മി​ല്ല. വേ​ന​ൽ​ക്കാ​ലം വ​രു​മ്പോ​ൾ ഇ​വ ഉ​ൾ​ക്കാ​ടു​ക​ളി​ല​ക്ക് വ​ലി​യും. കൂ​ട്ട​മാ​യി വ​ള്ളി​ച്ചെ​ടി​ക​ളി​ലും മ​ര​ച്ചി​ല്ല​ക​ളി​ലു​മാ​ണ് ഇ​വ വി​ശ്ര​മി​ക്കാ​റു​ള്ള​ത്.

Related posts