കു​തി​ര​യെ നി​യ​ന്ത്രി​ച്ച് സ്വയം സ​വാ​രി ചെയ്യണോ? റൈ​ഡിം​ഗ് പ​ഠി​പ്പി​ക്കാ​ൻ ഇവിടെ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ് 13ഓ​ളം ചെ​റു​തും വ​ലു​തു​മാ​യ കു​തി​ര​കള്‍

പ​റ​വൂ​ർ: ധൈ​ര്യ​വും മെ​യ്‌‌​വ​ഴ​ക്ക​വും ക​ടി​ഞ്ഞാ​ണ്‍ പി​ടി​ക്കാ​നു​ള്ള ആ​രോ​ഗ്യ​വു​മു​ള്ള ആ​ർ​ക്കും കു​തി​ര​യെ നി​യ​ന്ത്രി​ച്ച് സ​വാ​രി ചെ​യ്യാം. പ​റ​വൂ​രി​ലെ വി​ന്‍റേ​ജ് ഹോ​ഴ്സ് റൈ​ഡിം​ഗ് ക്ല​ബി​ൽ എ​ത്തി​യാ​ൽ മ​തി.

ക്ല​ബി​ന്‍റെ ഉ​ട​മ​സ്ഥ​നും പ​രി​ശീ​ല​ക​നു​മാ​യ പ​റ​വൂ​ർ സ്വ​ദേ​ശി യൂ​സ​ഫും 13ഓ​ളം ചെ​റു​തും വ​ലു​തു​മാ​യ കു​തി​ര​ക​ളും റൈ​ഡിം​ഗ് പ​ഠി​പ്പി​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​ണ്.

ന​ട​ത്തം, ഓ​ട്ട​ത്തി​നും ന​ട​ത്ത​ത്തി​നും ഇ​ട​യി​ലു​ള്ള അ​വ​സ്ഥ, ചെ​റി​യ ഓ​ട്ടം, ഓ​ട്ടം എ​ന്നി​ങ്ങ​നെ നാ​ല് അ​ടി​സ്ഥാ​ന ഹോ​ഴ്സ് റൈ​ഡിം​ഗ് രീ​തി​ക​ളും ഒ​പ്പം കു​തി​ര പ​രി​പാ​ല​ന​വു​മാ​ണ് ഇ​വി​ടെ പ​ഠി​പ്പി​ക്കു​ന്ന​ത്.

ചെ​റു​പ്പം മു​ത​ൽ പെ​ൺ​കു​ട്ടി​ക​ളു​ൾ​പ്പ​ടെ കു​ട്ടി​ക​ളെ കു​തി​ര സ​വാ​രി പ​ഠി​പ്പി​ച്ചാ​ൽ ആ​ത്മ​വി​ശ്വാ​സ​വും മ​നോ​ധൈ​ര്യ​വും വ​ർ​ധി​ക്കു​മെ​ന്നും വ്യ​ക്തി​ത്വ പ്ര​തി​സ​ന്ധി​യെ ത​ര​ണം ചെ​യ്യാ​നും സാ​ധി​ക്കു​മെ​ന്നും യൂ​സ​ഫ് പ​റ​യു​ന്നു.

കൂ​ടാ​തെ ശാ​രീ​രി​ക മാ​ന​സി​ക ആ​രോ​ഗ്യ​വും നേ​ടാ​നാ​കും. ആ​ദ്യം കു​തി​ര​യ്ക്കൊ​പ്പം ഇ​ണ​ങ്ങി​ക്ക​ഴി​യു​ന്ന​തോ​ടെ സീ​റ്റും ക​ടി​ഞ്ഞാ​ണും ബാ​ല​ൻ​സ് ചെ​യ്യാ​ൻ പ​ഠി​പ്പി​ച്ചാ​ണ് പ​ഠ​നം തു​ട​ങ്ങു​ന്ന​ത്.

കു​തി​ര​യു​ടെ ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ഇ​തി​നൊ​പ്പം പ​ഠി​പ്പി​ക്കും. പി​ന്നീ​ട് കു​തി​ര​യോ​ടു​ള്ള പേ​ടി മാ​റി​ക്ക​ഴി​ഞ്ഞാ​ൽ ട്രാ​ക്കി​ലേ​ക്കാ​ക്കും പ​രി​ശീ​ല​നം.

ആ​ദ്യം ഇ​ന്ന​ർ ട്രാ​ക്കി​ലും പി​ന്നീ​ട് ഒ​രു​കീ​ലോ​മീ​റ്റ​റോ​ള​മു​ള്ള ഔ​ട്ട​ർ ട്രാ​ക്കി​ലും പ​രി​ശീ​ലി​പ്പി​ക്കും. ഇ​ത്ത​ര​ത്തി​ൽ 30 ദി​വ​സം​കൊ​ണ്ട് മെ​യ്‌‌‌‌‌​വ​ഴ​ക്ക​ത്തോ​ടെ കു​തി​ര​യെ നി​യ​ന്ത്രി​ച്ച് സ്വ​യം സ​വാ​രി ചെ​യ്യാ​നാ​കു​മെ​ന്ന് യൂ​സ​ഫ് പ​റ​യു​ന്നു.

ആ​ലു​വ-​പ​റ​വൂ​ർ റോ​ഡി​ൽ മ​ന​യ്ക്ക​പ്പ​ടി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഹോ​ഴ്സ് റൈ​ഡിം​ഗ് ക്ല​ബി​ൽ ഇ​തി​നോ​ട​കം പെ​ൺ​കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. ഫോ​ൺ: 8606741213.

Related posts

Leave a Comment