ടിവി കാണുന്നതുമായ തർക്കം; വെള്ളിക്കുളങ്ങരയിൽ  അച്ഛനെ മകൻ വിറകിൻ മുട്ടിക്ക് അടിച്ചു കൊന്നു; കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയതിങ്ങനെ…

വെ​ള്ളി​ക്കു​ള​ങ്ങ​ര: മോ​നൊ​ടി​യി​ൽ വ​യോ​ധി​ക​ൻ മ​ക​ന്‍റെ അ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന് സ്ഥി​രി​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലി​സ് മ​ക​ൻ ശി​വ​ന്‍റെ (34) അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മോ​നൊ​ടി കൂ​ട​പ്പു​ഴ​ക്കാ​ര​ൻ വീ​ട്ടി​ൽ 69 വ​യ​സു​ള്ള വേ​ലാ​യു​ധ​നെ ഞാ​യ​റാ​ഴ്ച സ​ന്ധ്യ​ക്കാ​ണ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ളു​ടെ ഇ​ള​യ മ​ക​ൻ ശി​വ​നെ അ​ന്നു​ത​ന്നെ പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.​

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലി​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ടി​വി ക​ണ്ടു​കൊ​ണ്ടി​രു​ന്ന ശി​വ​നെ വേ​ലാ​യു​ധ​ൻ വി​റ​കു​കൊ​ള്ളി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ശി​വ​ൻ അ​ടു​ക്ക​ള​യി​ൽ നി​ന്ന് മ​റ്റൊ​രു വി​റ​കു​കൊ​ള്ളി എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് വേ​ലാ​യു​ധ​നെ ത​ല​യി​ലും ദേ​ഹ​ത്തും അ​ടി​ച്ചു. അ​ടി​യേ​റ്റ വേ​ലാ​യു​ധ​ൻ വൈ​കാ​തെ വീ​ടി​നു​ള്ളി​ൽ​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

ഇ​ന്ന​ലെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ലാ​ണ് വേ​ലാ​യു​ധ​ൻ അ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യ​ത്. അ​ടി​യേ​റ്റ് ര​ണ്ട് വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞി​ട്ടു​ള്ള​താ​യും ക​ണ്ടെ​ത്തി. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശി​വ​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി പോ​ലി​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ത്ത് ഇ​യാ​ളെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ.​സ​ന്തോ​ഷ്, വെ​ള്ളി​ക്കു​ള​ങ്ങ​ര സി​ഐ സി.​വി.​ലൈ​ജു​മോ​ൻ, എ​സ്ഐ എ​സ്.​എ​സ്.​ഷി​ജു എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​രും പ​രി​ശോ​ധ​ന​ക്കെ​ത്തി​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

Related posts