കൊ​ല്ലം -ചെന്നൈ എ​ഗ്മൂ​ർ അ​ന​ന്ത​പു​രി  എ​ക്സ്പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ്

പരവൂർ : കൊ​ല്ലം -ചെ​ന്നൈ എ​ഗ്മൂ​ർ അ​ന​ന്ത​പു​രി എ​ക്സ്പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി അ​റി​യി​ച്ചു. അ​ന​ന്ത​പു​രി എ​ക്സ​പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര റെയി​ൽ​വേ മ​ന്ത്രി​യ്ക്കും റെയി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​നും ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കും നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ എംപി ന​ൽ​കി​യി​രു​ന്നു.

എംപി യു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് അ​ന​ന്ത​പു​രി എ​ക്സ്പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​ത്. പ​ര​വൂ​രി​ലെ യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം മു​ൻ​നി​ർ​ത്തി​യാ​ണ് അ​ന​ന്ത​പു​രി എ​ക്സ്പ്ര​സി​ന് പ​ര​വൂ​രി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​വാ​ൻ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മം ന​ട​ത്തി​യ​തെ​ന്നും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​തെ​ന്നും എംപി പ​റ​ഞ്ഞു.

Related posts