കടത്തനാടിന്റെ പ്രമുഖ ടൂറിസ്റ്റ് കേന്ദം! പയംകുറ്റിമല വികസന കുതിപ്പില്‍; 2.15 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി

വ​ട​ക​ര: ക​ട​ത്ത​നാ​ടി​ന്‍റെ പ്ര​മു​ഖ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യി മാ​റു​ന്ന പ​യം​കു​റ്റി​മ​ല വി​ക​സ​ന​കു​തി​പ്പി​ല്‍. 2.15 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ടൂ​റി​സം വ​കു​പ്പ് ഭ​ര​ണാ​നു​മ​തി ന​ല്‍​കി. വ്യൂ ​ട​വ​ര്‍ പ്ലാ​റ്റ്‌​ഫോം, ചു​റ്റു​മ​തി​ല്‍, റോ​ഡ്, സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, നി​ലം ടൈ​ല്‍ പാ​ക​ല്‍, ഇ​ല​ക്ട്രി​ക്ക​ല്‍ പ്ര​വൃ​ത്തി എ​ന്നി​വ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത് . ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ത​യാ​റാ​ക്കി​യ​ത്.

മ​ല​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് അ​സ്ത​മ​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാ​നു​ള്ള കേ​ന്ദ്ര​മാ​ണ് വ്യൂ ​ട​വ​ര്‍. നി​ല​വി​ല്‍ ഇ​വി​ടെ​യു​ള്ള ട​വ​ര്‍ ഉ​യ​രം​കൂ​ട്ടി മ​നോ​ഹ​ര​മാ​ക്കും. മ​ല​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് ചു​റ്റു​മ​തി​ല്‍ കെ​ട്ടി വി​ള​ക്കു​കാ​ലു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന മ​റ്റൊ​രു പ​ദ്ധ​തി​യും ഉ​ണ്ട്. മ​ല​യു​ടെ ഏ​താ​ണ്ട് മ​ധ്യ​ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡ് കി​ഴ​ക്കു​ഭാ​ഗ​ത്തേ​ക്ക് മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ഇ​രി​പ്പി​ട​ങ്ങ​ള്‍ സ്ഥാ​പി​ക്ക​ല്‍, പു​ല്ല്, ചെ​ടി​ക​ള്‍ എ​ന്നി​വ വെ​ച്ചു​പി​ടി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ സൗ​ന്ദ്ര്യ​വ്ത​ക​ര​ണ പ​ദ്ധ​തി​ക​ളും ഉ​ണ്ടാ​കും.

പ​യം​കു​റ്റി മ​ല ടൂ​റി​സം വി​ക​സ​ന​സ​മി​തി ത​യാ​റാ​ക്കി​യ പ​ദ്ധ​തി ടൂ​റി​സം ഡ​യ​ര​ക്ട​ര്‍ സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ടൂ​റി​സം വ​കു​പ്പ് വ​ര്‍​ക്കി​ങ് ഗ്രൂ​പ്പ് യോ​ഗം ഈ ​പ​ദ്ധ​തി​ക​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി​യ​തു​പ്ര​കാ​രം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന സ്ഥ​ലം ടൂ​റി​സം വ​കു​പ്പി​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. ടൂ​റി​സം വ​കു​പ്പു​ത​ന്നെ​യാ​ണ് പ​ദ്ധ​തി നി​ര്‍​വ​ഹ​ണ ഏ​ജ​ന്‍​സി. ഈ ​വി​ക​സ​ന പ്ര​വൃ​ത്തി​യു​ടെ ശി​ലാ​സ്ഥാ​പ​നം ന​വം​ബ​ര്‍ 28ന് ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​നു വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​ക്കു രൂ​പം ന​ല്‍​കി.

Related posts