പഴയന്നൂരിൽ പ്ര​വാ​സി​യു​ടെ വീ​ടി​നു​നേ​രെ പെ​ട്രോ​ൾ ബോം​ബേ​റി​ഞ്ഞ​താ​യി പ​രാ​തി


പ​ഴ​യ​ന്നൂ​ർ: വെ​ള്ളാ​ർ​ക​ള​ത്തു പ്ര​വാ​സി​യു​ടെ വീ​ടി​നു നേ​രേ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ​താ​യി പ​രാ​തി. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ പ്ര​വാ​സി​യാ​യ പു​ളി​കൂ​ട്ടം ആ​ലി​ക്കാ​പ​റ​ന്പി​ൽ ഷെ​മീ​ർ അ​ലി​യു​ടെ വീ​ടി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.

ബോം​ബ് പൊ​ട്ടി തീ ​ആ​ളി​പ്പ​ട​ർ​ന്ന് ഷെ​മീ​ർ അ​ലി​യു​ടെ ര​ണ്ടു വ​യ​സു​ള്ള കു​ഞ്ഞും, ഭാ​ര്യ പി​താ​വ് സെ​യ്ത​ല​വി​യും മാ​താ​വ് ആ​മി​ന കു​ട്ടി​യും ഉ​റ​ങ്ങി കി​ട​ന്ന മു​റി​യു​ടെ ജ​ന​ൽ ക​ർ​ട്ട​നി​ലേ​ക്കു തീ ​പ​ട​ർ​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റു സം​ഭ​വ​ങ്ങ​ളൊ​ന്നു​മി​ല്ല.

സം​ഭ​വ​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് കു​പ്പി​യും ര​ണ്ടു ബി​യ​ർ ക​പ്പി​ക​ളും ക​ണ്ടെ​ടു​ത്തു. വ​ലി​യ സ്ഫോ​ട​ന ശ​ബ്ദ​വും തീ​യും ക​ണ്ടാ​ണു വീ​ട്ടി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന​വ​ർ എ​ഴു​ന്നേ​റ്റ​ത്.

വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്ന ഉ​ട​നെ ഒ​രു ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ർ​ട്ടു ചെ​യ്തു പോ​കു​ന്ന​തു ക​ണ്ട​താ​യി ഇ​വ​ർ പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. വീ​ടി​ന്‍റെ മു​റ്റ​ത്തു പാ​ർ​ക്കു ചെ​യ്തി​രു​ന്ന ര​ണ്ടു ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ തീ​പ​ട​രാ​ഞ്ഞ​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ക​ഴി​ഞ്ഞ ​ഡി​സം​ബ​റി​ലും സ​മാ​ന സം​ഭ​വം ന​ട​ന്ന​താ​യി ഇ​വ​ർ പ​റ​യു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ ആ​രെ​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല. പ​ഴ​യ​ന്നൂ​ർ സി​ഐ പി.​സി.​ചാ​ക്കോ​യും സം​ഘ​വും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment