അപകീർത്തിപരമായ ഒന്നും കണ്ടെത്താനായില്ല; പി.​സി. ജോ​ർജിന്‍റെ കേ​സ് അ​വ​സാ​നി​പ്പി​ക്കാൻ ഹൈ​​​ടെ​​​ക് ക്രൈം ​​​സെ​​​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ ന​​​ൽ​​​കി​​​യ അ​​​പ​​​കീ​​​ർ​​​ത്തി കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​ൻ ഹൈ​​​ടെ​​​ക് ക്രൈം ​​​സെ​​​ൽ കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി തേ​​​ടി. സൈ​​​ബ​​​ർ നി​​യ​​മ​​പ്ര​​കാ​​രം പി.​​​സി. ജോ​​​ർ​​​ജ് കെ​​​എ​​​സ്ഇ​​​ബി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ ന​​​ൽ​​​കി​​​യി​​​രു​​​ന്ന പ​​​രാ​​​തി​​​യി​​​ൽ എ​​​ടു​​​ത്ത കേ​​​സാ​​​ണ് എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ണ​​​മെ​​ന്ന് അ​​​ന്വേ​​​ഷ​​​ണ സം​​​ഘം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്.

ഈ​​​രാ​​​റ്റു​​​പേ​​​ട്ട മു​​​ൻ കെ​​​എ​​​സ്ഇ​​​ബി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ സാം​​​ജി​​​ത്താ​​​യി​​​രു​​​ന്നു കേ​​​സി​​​ലെ ഏ​​​ക പ്ര​​​തി. വൈ​​​ദ്യു​​​തി വിഛേ​​​ദി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​കാ​​​ര്യം ചോ​​​ദ്യം ചെ​​​യ്യാ​​​ൻ ജോ​​​ർ​​​ജ് കെ​​​എ​​​സ്ഇ​​​ബി ഓ​​​ഫീ​​​സി​​​ൽ ചെ​​​ന്നി​​​രു​​​ന്നു.​​​

അ​​​വി​​​ടെ ന​​​ട​​​ത്തി​​​യ സം​​​സാ​​​ര​​​ത്തി​​​ന്‍റെ രം​​​ഗ​​​ങ്ങ​​​ൾ സാം​​​ജി​​​ത്ത് മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ പ​​​ക​​​ർ​​​ത്തി​​​യ ശേ​​​ഷം അ​​​തി​​​ൽ എ​​​ഡി​​​റ്റ് ചെ​​​യ്തു തെ​​​റ്റാ​​​യ രീ​​​തി​​​യി​​​ൽ രം​​​ഗ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചു സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തു കാ​​​ര​​​ണം ത​​​നി​​​ക്ക് അ​​​പ​​​മാ​​​നം ഉ​​​ണ്ടാ​​​ക്കി എ​​​ന്നു ചൂ​​​ണ്ടി കാ​​​ട്ടി ജോ​​​ർ​​​ജ് അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്കു പ​​​രാ​​​തി ന​​​ൽ​​കി​​യി​​​രു​​​ന്നു.​ ഈ ​​പ​​​രാ​​​തി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സൈ​​​ബ​​​ർ സെ​​​ല്ലി​​​നു കൈ​​​മാ​​​റി.

അ​​​പ​​​കീ​​​ർ​​​ത്തി​​​പ​​​ര​​​മാ​​​യ രം​​​ഗ​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്കാ​​​ൻ തെ​​​ളി​​​വു​​​ക​​​ൾ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​നാ​​ൽ കേ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. എ​​​തി​​​ർ​​​പ്പു​​​ണ്ട​​​ങ്കി​​​ൽ കാ​​​ര​​​ണം കാ​​​ണി​​ക്കാ​​​ൻ കോ​​​ട​​​തി ജോ​​​ർ​​​ജി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​യു​​​ടേ​​​താ​​​ണു നി​​​ർ​​​ദേ​​​ശം. ​കേ​​​സ് അ​​​ടു​​​ത്ത മാ​​​സം 22നു ​​​കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കും.

Related posts