പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട ജോബിനും കുടുംബത്തിനും  കൈത്താങ്ങായി പീ​ച്ചി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്

പ​ട്ടി​ക്കാ​ട്: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​കു​ക​യാ​ണ് പീ​ച്ചി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്. പ്ര​ള​യ​ദു​രി​ത​ത്തി​ൽ ഭ​വ​നം ന​ഷ്ട​പ്പെ​ട്ട വ​ഴ​ക്കു​ന്പാ​റ കു​ന്നും​പു​റം ഇ​ല്ലി​മൂ​ട്ടി​ൽ ജോ​ബിനാ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​വ​ശ്യ​മാ​യ തു​ക ബാ​ങ്കി​ന്‍റെ ജ​ന​റ​ൽ ഫ​ണ്ടി​ൽ നി​ന്നോ മ​റ്റു സു​മ​ന​സു​ക​ളി​ൽ നി​ന്നോ സ്വീ​ക​രി​ക്കാ​തെ ജീ​വ​ന​ക്കാ​ർ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന ചാ​രി​റ്റി സം​ഘ​ട​ന​യി​ൽ നി​ന്നാ​ണ് പ​ണ​മെ​ടു​ക്കു​ക. ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി.​അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി​ജി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭാ​സ്ക​ര​ൻ ആ​ദം​കാ​വി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ.​ഷ​ണ്‍​മു​ഖ​ൻ, ഡ​യ​റ​ക്ട​ർ സി.​വി.​ജോ​സ്, സെ​ക്ര​ട്ട​റി എം.​ജെ.​ഐ​സ​ക്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​സി.​അ​ഭി​ലാ​ഷ്, ജി​ല്ലാ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ തോ​മ​സ്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ബാ​ബു തോ​മ​സ്, പി.​പി.​ജോ​ണി, മു​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​കെ.​ശി​വ​രാ​മ​ൻ, ടി.​പി.​ജോ​ർ​ജ്, പീ​ച്ചി വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts