അയൽവാസിയുടെ തോന്ന്യാസം..! ളാഹ വനത്തിന് സമീപം വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; എതിർത്ത തന്നെ ഷാൾ മുറുക്കി കൊല്ലാനും ശ്രമം നടത്തിയതായി വീട്ടമ്മ; പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

റാ​ന്നി: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച 55 കാ​ര​ൻ പി​ടി​യി​ൽ.ളാ​ഹ​യ്ക്കു സ​മീ​പം വേ​ല​ന്‍​പാ​റ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ഓ​ലി​യ്ക്ക​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി (55)യെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.വ​ന​ത്തി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന 32 കാ​രി​യാ​യ വീ​ട്ട​മ്മ രാ​വി​ലെ ത​ന്‍റെ മ​ക്ക​ളെ സ്കൂ​ള്‍ ബ​സി​ല്‍ ക​യ​റ്റി​വി​ട്ട​ശേ​ഷം തി​രി​കെ വ​രു​ന്പോ​ഴാ​ണ് പീ​ഡ​ന​ശ്ര​മ​മു​ണ്ടാ​യ​ത്.

ളാ​ഹ വ​ന​ത്തി​നു സ​മീ​പം ഒ​ഴി​ഞ്ഞ സ്ഥ​ല​ത്തു ഇ​യാ​ൾ വീ​ട്ട​മ്മ​യെ ക​ട​ന്നു​പി​ടി​ക്കു​ക​യും പീ​ഡ​ന​ശ്ര​മം ചെ​റു​ത്ത​പ്പോ​ള്‍ ഷാ​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.പീ​ഡ​നം ചെ​റു​ക്കു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ട​മ്മ കൃ​ഷ്ണ​ന്‍​കു​ട്ടി​യെ പി​ടി​ച്ച് ത​ള്ളി വീ​ഴ്ത്തി​യ ശേ​ഷം ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.​സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വീ​ട്ട​മ്മ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പീ​ഡ​ന​ശ്ര​മം ന​ട​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പെ​രു​നാ​ട് പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും വീ​ട്ട​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പെ​രു​നാ​ട് പോ​ലീ​സ് പീ​ഡ​ന​ത്തി​നും കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി വ​ല​യി​ലാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.​അ​ന്വേ​ഷ​ണ​ത്തി​ന് റാ​ന്നി സി​ഐ എ​സ് ന്യൂ​മാ​ന്‍, പെ​രു​നാ​ട് എ​സ്ഐ ജി​ബു​ജോ​ണ്‍, എ​എ​സ്ഐ സോ​മ​രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ‌

Related posts